അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മെയ് 11ന് പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് നേടിയ 373 റണ്‍സാണ് റോസ് ബൗള്‍ സ്‌റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍. ഇന്നും ഒരു വലിയ സ്‌കോറാണ് സതാംപ്ടണില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിക്കപ്പെട്ട ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. രണ്ട് മാറ്റവുമായിട്ടാണ് അഫ്ഗാന്‍ കളിക്കുന്നത്. നൂര്‍ അലി, ദ്വാളത് സദ്രാന്‍ എന്നിവര്‍ പുറത്തിരിക്കും. പകരം ഹസ്രത്തുള്ള സസൈ, അഫ്താബ് ആലം എന്നിവര്‍ ടീമിലെത്തി. ലൈനപ്പ് ഇങ്ങനെ...
undefined
ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.
അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, ഗുല്‍ബാദിന്‍ നെയ്ബ് (ക്യാപ്റ്റന്‍), റഹ്മത്ത് ഷാ, ഹഷ്മതുള്ള ഷാഹിദി, അസ്ഗര്‍ അഫഗാന്‍, മുഹമ്മദ് നബി, ഇക്രം അലി, നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍, അഫ്താബ് ആലം, മുജീബ് റഹ്മാന്‍.