ജേഴ്‌സിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുക പുത്തന്‍ കുപ്പായത്തില്‍

By Web Team  |  First Published Jun 28, 2019, 8:34 PM IST

അങ്ങനെ ഇന്ത്യയുടെ എവേ ജേഴ്‌സിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. ഇപ്പോള്‍ ഔദ്യോഗികമായി തന്നെ ടീം ഇന്ത്യയുടെ എവേ ജേഴ്‌സി പുറത്തുവിട്ടിരിക്കുകയാണ്.


ലണ്ടന്‍: അങ്ങനെ ഇന്ത്യയുടെ എവേ ജേഴ്‌സിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. ഇപ്പോള്‍ ഔദ്യോഗികമായി തന്നെ ടീം ഇന്ത്യയുടെ എവേ ജേഴ്‌സി പുറത്തുവിട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ 30ന് നടക്കുന്ന മത്സരത്തില്‍ ഈ ജേഴ്സി അണിഞ്ഞാണ് ഇന്ത്യ കളിക്കാനിറങ്ങുക. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന ജേഴ്‌സി തന്നെയാണ് ഇന്ത്യ അണിയുക. 

മുന്നില്‍ നേവി ബ്ലൂവും രണ്ട് വശങ്ങളിലും ഓറഞ്ച് നിറവുമാണ് ജേഴ്സിക്ക് നല്‍കിയിരിക്കുന്നത്. ജേഴ്‌സിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ തന്നെ നിറത്തിന്റെ കാര്യത്തില്‍ വിവാദമുയര്‍ന്നിരുന്നു. ജേഴ്‌സിക്ക് ഓറഞ്ച് നിറം തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ്- എസ്പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

Latest Videos

undefined

ഇന്ത്യയുടെ പഴയ ടി20 ജേഴ്‌സിയുടെ ഡിസൈനാണ്  പുതിയ ജേഴ്‌സിയിലും ഉപയോഗിച്ചിരിക്കുന്നത്. ലോകകപ്പ് കളിക്കുന്ന 10 രാജ്യങ്ങളില്‍ എട്ട് ടീമുകള്‍ക്കും എവേ കിറ്റുകളുണ്ട്. ഐസിസിയുടെ നിയമം കൊണ്ടുവന്നതോടെയാണ് എവേ ജേഴ്‌സി നിര്‍ബന്ധമാക്കിയത്.
 

click me!