ഇനി കളി അങ്ങ് ഓവലില്‍; നിലവിലെ ജേതാക്കളുടെ വമ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യ

By Web Team  |  First Published Jun 6, 2019, 3:18 PM IST

ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നത്. ബൗളിംഗ് നിരയിൽ അഴിച്ചുപണി വന്നേക്കാനുള്ള സാധ്യതയുണ്ട്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം നേടി അരങ്ങേറിയതിന്‍റെ ആവേശത്തിലാണ് ഇന്ത്യ ഓവലിലേക്ക് എത്തുന്നത്. 
ദക്ഷിണാഫ്രിക്കയുടെ വഴി അടച്ച നീലപ്പടയ്ക്ക് ഇനി നേരിടേണ്ടത് നിലവിലെ ജേതാക്കളെയാണ്


ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ഞായറാഴ്ചത്തെ മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്ന് ലണ്ടനിലെത്തും. ശിഖര്‍ ധവാന്‍റെ മങ്ങിയ ഫോം മാത്രമാണ് ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ മത്സരത്തിന് ശേഷം ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നത്. ബൗളിംഗ് നിരയിൽ അഴിച്ചുപണി വന്നേക്കാനുള്ള സാധ്യതയുണ്ട്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം നേടി അരങ്ങേറിയതിന്‍റെ ആവേശത്തിലാണ് ഇന്ത്യ ഓവലിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കയുടെ വഴി അടച്ച നീലപ്പടയ്ക്ക് ഇനി നേരിടേണ്ടത് നിലവിലെ ജേതാക്കളെയാണ്. ഇന്ത്യയിൽ ഐപിഎല്ലിന് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ കരുത്തുകാട്ടിയ കംഗാരുപ്പടയെ തോല്‍പ്പിക്കണമെങ്കില്‍ ആദ്യ മത്സരത്തിന് ഇന്ത്യ ഏറെ മെച്ചപ്പെടുത്തേണ്ടി വരും.

Latest Videos

സന്നാഹ മത്സരങ്ങള്‍ മുതലേ നിറംമങ്ങിയ ശിഖര്‍ ധവാന്‍ താളം കണ്ടെത്തിയേ മതിയാകൂ. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരെ അടുത്ത മത്സരത്തിൽ പരിഗണിക്കാനും സാധ്യതയുണ്ട്. നോട്ടിംഗ്ഹാമില്‍ ഇന്ന് വിന്‍ഡീസിനെ നേരിടുന്ന ഓസ്ട്രേലിയന്‍ ടീം നാളെ ലണ്ടനിലെത്തും. ഓവലില്‍ ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ആദ്യം ബാറ്റുചെയ്ത ടീം 300ന് മുകളില്‍ സ്കോര്‍ ചെയ്തിരുന്നു. ഞായറാഴ്ചയും റണ്ണൊഴുകുമെന്ന് തന്നെയാണ് പ്രതീക്ഷ. 

click me!