ഇംഗ്ലണ്ട് ലോകകപ്പില്‍ ഓരോ ടീമുകള്‍ക്കും അവരുടെ പ്രധാന ജഴ്സിയ്ക്കൊപ്പം മറ്റൊന്നു കൂടെ ഐസിസിയുടെ നിയമപ്രകാരമുണ്ട്. നീലയ്ക്ക് ഒപ്പം ഓറഞ്ച് ആണ് ഇന്ത്യന്‍ ടീമിന്‍റെ രണ്ടാം ജഴ്സി ആവുക
ലണ്ടന്‍: ഇന്ത്യന്‍ ടീം അവരുടെ നീല ജഴ്സിയില്‍ അല്ലാതെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ കളിക്കിറങ്ങുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ. ആരാധകര്‍ക്ക് ഞെട്ടലുണ്ടാവുമെങ്കിലും ലോകകപ്പില്‍ അങ്ങനെ ഒരു അവസ്ഥ ഇന്ത്യന്‍ ടീമിന് വരുമെന്നുള്ള കാര്യം ഉറപ്പായി.
ഇംഗ്ലണ്ട് ലോകകപ്പില്‍ ഓരോ ടീമുകള്‍ക്കും അവരുടെ പ്രധാന ജഴ്സിയ്ക്കൊപ്പം മറ്റൊന്നു കൂടെ ഐസിസിയുടെ നിയമപ്രകാരമുണ്ട്. നീലയ്ക്ക് ഒപ്പം ഓറഞ്ച് ആണ് ഇന്ത്യന്‍ ടീമിന്‍റെ രണ്ടാം ജഴ്സി ആവുക. ജൂണ്‍ 30ന് എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോഴാണ് ഇന്ത്യന്‍ ടീം ഈ ഓറഞ്ച് ജഴ്സി അണിയേണ്ടി വരിക.
undefined
ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും ഓറഞ്ച് ജഴ്സി എങ്ങനെയാകുമെന്ന ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്ത് വന്നിട്ടില്ല. ഹോം ടീമായ ഇംഗ്ലണ്ട് നീല ജഴ്സി അണിയുന്നത് കൊണ്ടാണ് ഇന്ത്യക്ക് രണ്ടാം ജഴ്സി ഉപയോഗിക്കേണ്ടി വരുന്നത്. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന് അവരുടെ നീലയ്ക്ക് പകരമുള്ള ചുവപ്പ് ജഴ്സി അണിയേണ്ടി വരും.
പാക്കിസ്ഥാനെ നേരിടുമ്പോള്‍ ബംഗ്ലാദേശും ചുവപ്പ് ആണ് ധരിക്കുക. ഇംഗ്ലണ്ടിനെയും ഇന്ത്യയെയും നേരിടുമ്പോള്‍ ശ്രീലങ്കയ്ക്ക് രണ്ടാം ജഴ്സിയായി മഞ്ഞ ഉപയോഗിക്കേണ്ടി വരും. ഇത്തവണ അമ്പയര്‍മാരുടെ വേഷത്തിനും ഐസിസി മാറ്റം കൊണ്ടു വന്നിട്ടുണ്ട്. ക്രിക്കറ്റ് നെക്സറ്റ് ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.