ഇന്ത്യ- കിവീസ് പോരാട്ടം കാത്തിരിക്കുന്നവര്‍ക്ക് വീണ്ടും നിരാശവാര്‍ത്ത

By Web Team  |  First Published Jun 13, 2019, 3:00 PM IST

തുടര്‍ച്ചയായി നാലു ദിവസം നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നിൽക്കുകയായിരുന്നു. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനപ്രകാരം 90 ശതമാനമായിരുന്നത് 40 ശതമാനായി കുറയുകയും ചെയ്തു


ട്രെൻഡ്ബ്രിഡ്ജ് : ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ - ന്യൂസിലൻഡ് പോരാട്ടത്തിനായി കാത്തിരിക്കുന്നവർക്ക് വീണ്ടും നിരാശ വാര്‍ത്ത. മൂന്ന് മണിക്ക് അമ്പയര്‍മാര്‍ അമ്പയർമാർ എത്തി പിച്ചും ഔട്ട്ഫീൽഡും പരിശോധിച്ച ശേഷമാകും മത്സരം തുടങ്ങുന്ന കാര്യത്തിൽ തീരുമാനമാകൂ എന്ന് ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

എന്നാല്‍, അതിന് പിന്നാലെ വീണ്ടും ട്രെന്‍ഡ്ബ്രിഡ്ജില്‍ മഴ തുടങ്ങി. ഇതോടെ മത്സരം വീണ്ടും വെെകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലു ദിവസം നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നിൽക്കുകയായിരുന്നു. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനപ്രകാരം 90 ശതമാനമായിരുന്നത് 40 ശതമാനമായി കുറയുകയും ചെയ്തു.

Well, the rain has got heavier and the covers are on pic.twitter.com/8WYSK1Or4J

— BCCI (@BCCI)

Latest Videos

undefined

തുടര്‍ച്ചയായി പെയ്ത മഴമൂലം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്ക് പരിശീലനം നടത്താനായിരുന്നില്ല. എന്നാല്‍, മഴ മാറി നിന്നതോടെ ഇന്ത്യന്‍ ടീം ഇന്ന് രാവിലെ പരിശീലനത്തിനിറങ്ങി. തിങ്കളാഴ്ച മുതല്‍ പെയ്ത കനത്ത മഴ ഔട്ട് ഫീല്‍ഡിനെ എങ്ങനെ ബാധിക്കുമെന്നാണ് ഇരു ടീമുകളും ഉറ്റുനോക്കുന്നത്.

ഇതുവരെ സൂര്യപ്രകാശം എത്തിയിട്ടില്ലാത്തതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം കിട്ടാനുള്ള സാധ്യതയും മുന്നിലുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. കീവീസ് കളിച്ച മൂന്ന് കളികളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച രണ്ടെണ്ണത്തിലും ജയിച്ചു.

click me!