ആവേശകരമായ പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഗംഭീരം തുടക്കം.
ഓവല്‍: ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഗംഭീരം തുടക്കം. ഓപ്പണര്‍മാരായ രോഹിത് 61 പന്തിലും ധവാന്‍ 53 പന്തിലും അര്‍ദ്ധ സെഞ്ചുറി തികച്ചു. 27 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 57 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ കോള്‍ട്ടര്‍ നൈല്‍ പുറത്താക്കി. ധവാന്‍(82), കോലി(10) ക്രീസിലുണ്ട്.
മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തുടക്കമിട്ട പേസ് ആക്രമണത്തെ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നേരിടുന്നത്. മികച്ച രീതിയില്‍ ഒത്തിണക്കത്തോടെയാണ് സ്റ്റാര്‍ക്കും കമ്മിന്‍സും പന്തെറിയുന്നത്. ഒപ്പം ബൗണ്‍സും ലഭിക്കുന്നുണ്ട്.
undefined
ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയെ ഞെട്ടിച്ച് കോള്‍ട്ടര്‍ നൈലിന്‍റെ ഫീല്‍ഡിംഗ് മികവും ആദ്യ ഓവറുകളിലെ അത്ഭുതമായി. മത്സരത്തില്‍ ഏറെ നിര്‍ണായകമാകും എന്ന് പ്രതീക്ഷിക്കുന്ന സ്റ്റാര്‍ക്കിന്‍റെ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് രോഹിതിന്‍റെ ഫ്ലിക്കില്‍ കോള്‍ട്ടര്‍ നൈല്‍ പാറിപ്പറന്നത്.
എന്നാല്‍ പന്ത് കോള്‍ട്ടര്‍ നൈലിന്‍റെ കൈയില്‍ തട്ടിത്തെറിച്ചു. ഓവലിലെ ബാറ്റിംഗ് അനുകൂല പിച്ചില്‍ നിന്ന് പരമാവധി സ്കോര്‍ ചേര്‍ക്കാമെന്ന പ്രതീക്ഷയില്‍ കോലി ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുകയായിരുന്നു. രോഹിത് സ്വതസിദ്ധമായ ശെെലിയില്‍ നിലയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.