മഴ ഭീഷണിയില്‍ ഇന്ത്യക്ക് ഇന്ന് മൂന്നാം ലോകകപ്പ് മത്സരം. ട്രന്റ്ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ഇന്ന് ആര് പരാജയപ്പെട്ടാലും അവര്‍ക്ക് ലോകകപ്പിലെ ആദ്യത്തെ തോല്‍വിയായിരിക്കും
നോട്ടിംഗ്ഹാം: മഴ ഭീഷണിയില്‍ ഇന്ത്യക്ക് ഇന്ന് മൂന്നാം ലോകകപ്പ് മത്സരം. ട്രന്റ്ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. ഇന്ന് ആര് പരാജയപ്പെട്ടാലും അവര്‍ക്ക് ലോകകപ്പിലെ ആദ്യത്തെ തോല്‍വിയായിരിക്കും. നോട്ടിംഗ്ഹാമില്‍ മഴ പെയ്യുമെങ്കിലും മത്സരം പൂര്‍ണമായും നഷ്ടമാവില്ലെന്നാണ് കാലാവസ്ഥ പ്രവചനം.
കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ന്യൂസിലന്‍ഡ് ആറു പോയിന്റുമായി പോയിന്റ് നിലയില്‍ ഒന്നാമതാണ്. ഇന്ത്യക്ക് രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുണ്ട്. എന്നാല്‍ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവം ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ബാധിക്കും. നാലാം നമ്പറാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്‌നം.
undefined
ധവാന് പകരം കെ.എല്‍ രാഹുലാണ് ഇന്ന് ഓപ്പണറായി കളിക്കുക. എന്നാല്‍ രാഹുല്‍ കളിച്ചിരുന്ന നാലാം നമ്പറില്‍ ആര് കളിക്കുമെന്നുള്ളത് ഇപ്പോഴും ആശക്കുഴപ്പമുണ്ടാക്കുന്നു. നിലവില്‍ വിജയ് ശങ്കറിനാണ് സാധ്യത. അങ്ങനെയങ്കില്‍ പരിചയസമ്പന്നനായ ദിനേശ് കാര്‍ത്തിക് പുറത്തിരിക്കും.
ഇരുവരും ഏഴ് തവണ ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ നാല് തവണയും വിജയം ന്യൂസിലന്‍ഡിനൊപ്പമായിരുന്നു. 2003 ലോകകപ്പിലാണ് അവസാനമായി ഇരുവരും കളിച്ചത്. അന്ന് ഇന്ത്യക്കായിരുന്നു വിജയം. ന്യൂസിലന്‍ഡിനെ 146 ഒതുക്കിയ ഇന്ത്യ ഏഴ് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി.