ഓസീസിനെതിരെ ലോകകപ്പില്‍ പുതിയ റെക്കോഡുമായി ടീം ഇന്ത്യ

By Web Team  |  First Published Jun 9, 2019, 6:38 PM IST

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ മറ്റൊരു നേട്ടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പില്‍ ഇന്ത്യയുടെ ഉയര്‍ന്ന് സ്‌കോറാണ് ഓവലില്‍ പിറന്നത്.


ലണ്ടന്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ മറ്റൊരു നേട്ടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പില്‍ ഇന്ത്യയുടെ ഉയര്‍ന്ന് സ്‌കോറാണ് ഓവലില്‍ പിറന്നത്. 289 റണ്‍സ് പിന്നിട്ടപ്പോഴാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. 1987 ലോകകപ്പില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യന്‍ ഇത്രയും റണ്‍സ് നേടിയിരുന്നത്. അന്ന് ഡല്‍ഹിയിലായിരുന്നു മത്സരം.

കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിട്ടിരുന്നു. എന്നാല്‍ ഓസീസിന്റെ 328നെതിരെ ഇന്ത്യ 233 എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പില്‍  ആദ്യം ബാറ്റ് ചെയ്ത ഓസീസ് 260 റണ്‍സാണ് നേടിയത്. ഇന്ത്യ ലക്ഷ്യം മറികടക്കുകയും ചെയ്തു.

Latest Videos

click me!