സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും(2) ശിഖര്‍ ധവാനെയും(2) നഷ്ടമായി.
ഓവല്‍: ന്യുസീലന്‍ഡിന് എതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബോള്‍ട്ട് കൊടുങ്കാറ്റില്‍ കുടുങ്ങി ഇന്ത്യയുടെ മുന്‍നിര. സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും(2) ശിഖര്‍ ധവാനെയും(2) നഷ്ടമായി. രണ്ടാം ഓവറില്‍ രോഹിത് എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ നാലാം ഓവറിലെ ആദ്യ പന്തില്‍ ധവാന്‍, ബ്ലെന്‍ഡലിന്‍റെ കൈകളില്‍ ഒതുങ്ങി. നാലാമാനായി എത്തിയ കെ എല്‍ രാഹുല്‍(6) ആറാം ഓവറില്‍ പുറത്തായി. ബോള്‍ട്ടിനാണ് മൂന്ന് വിക്കറ്റും.
ആറ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നായകന്‍ വിരാട് കോലിയും(12) ഹാര്‍ദികുമാണ്(4) ക്രീസില്‍.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമും 13 പേരുടെ സ്‌ക്വാഡാണ് മത്സരത്തിനായി പ്രഖ്യാപിച്ചത്. നെറ്റ്‌സില്‍ ഇന്നലെ പരിശീലനത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ഐപിഎല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവും ഇന്ത്യന്‍ നിരയില്‍ കളിക്കുന്നില്ല. വിജയ് ശങ്കറിന് പകരം കെ എല്‍ രാഹുലാണ് നാലാം നമ്പറില്‍ എത്തിയത്. കിവീസ് നിരയില്‍ മാറ്റ് ഹെന്‍റിയും ടോം ലഥാമും ഇല്ല.