ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ കഴിഞ്ഞ മത്സരം മഴമൂലം പൂര്‍ണായും ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശവാര്‍ത്ത. മത്സരം നടക്കുന്ന ഞായറാഴ്ച മാഞ്ചസ്റ്ററില്‍ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. മേഘാവൃതമായ ആകാശവും ഇടക്കിടെയ മഴയുമാണ് ഇപ്പോഴത്തെ പ്രവചനം. രാവിലെ ഒമ്പതു മണിയോടെയും 11 മണിയോടെയും ഉച്ചക്ക് രണ്ട് മണിയോടെയും മഴയുണ്ടാവുമെന്നാണ് കാലവസ്ഥാ പ്രവചനം.
ഞായറാഴ്ച മഞ്ചസ്റ്ററില്‍ ഓരോ മണിക്കൂറിലെയും കാലാവസ്ഥാ പ്രവചനം
undefined
ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ കഴിഞ്ഞ മത്സരം മഴമൂലം പൂര്‍ണായും ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ആദ്യ രണ്ട് കളികളില്‍ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെും കീഴടക്കിയ ഇന്ത്യക്ക് ഇന്നലത്തെ മത്സരത്തില്‍ നിന്ന് ഒരു പോയന്റ് മാത്രമാണ് ലഭിച്ചത്. മൂന്ന് കളികളില്‍ അഞ്ച് പോയന്റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യയിപ്പോള്‍. ഞായറാഴ്ചത്തെ മത്സരവും മഴ കൊണ്ടുപോയാല്‍ അത് ഇന്ത്യയുടെ മുന്നേറ്റത്തില്‍ വലിയ തിരിച്ചടിയാവും.
നാലു കളികളില്‍ ഒരു ജയം മാത്രമുള്ള പാക്കിസ്ഥാനും മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ കനത്ത തിരിച്ചടിയാവും. നിലവില്‍ മൂന്ന് പോയന്റുമായി ബംഗ്ലാദേശിനും പിന്നില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.