ധോണിയെ വിമര്‍ശിക്കുന്നവരോട് കോലിക്ക് പറയാനുള്ളത്

By Web Team  |  First Published Jun 27, 2019, 10:58 PM IST

ഗെയിം പ്ലാനിനേക്കാളുപരി സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് കളിക്കുന്ന ചില കളിക്കാരുണ്ട്. ധോണിയും അതുപോലെയാണ്. കളിയെക്കുറിച്ച് അദ്ദേഹത്തിന് അത്രമാത്രം അവഗാഹമുണ്ട്.


മാഞ്ചസ്റ്റര്‍:ബാറ്റിംഗിലെ മെല്ലെപ്പോക്കിന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അടക്കം വിമര്‍ശനമേറ്റുവാങ്ങിയ മുന്‍ നായകന്‍ എംഎസ് ധോണിക്ക് ഉറച്ച പിന്തുണയുമായി നായകന്‍ വിരാട് കോലി.വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പ്രാധാന്യം കോലി ഊന്നി പറഞ്ഞത്.

ബാറ്റിംഗിനിറങ്ങിയാല്‍ എങ്ങനെ കളിക്കണമെന്ന് ധോണിക്ക് അറിയാം. ഒന്നോ രണ്ടോ മോശം ദിവസങ്ങള്‍ അദ്ദേഹത്തിനുമുണ്ടാകാം. അതോടെ എല്ലാവരും അതേക്കുറിച്ച് പറഞ്ഞു തുടങ്ങും. എന്നാല്‍ ഞങ്ങളുടെ പിന്തുണ എല്ലായ്പ്പോഴും ധോണിക്കുണ്ട്. കാരണം ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുള്ള കളിക്കാരനാണ് അദ്ദേഹം. ടീമിന് അധികമായി വേണ്ട 15-20 റണ്‍സ് എങ്ങനെ നേടണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള കളിക്കാരനാണ് അദ്ദേഹം. ധോണിയുടെ പരിയചസമ്പത്ത് പത്തില്‍ എട്ടുതവണയും ഇന്ത്യക്ക് ഗുണകരമായിട്ടേയുള്ളു.

Latest Videos

undefined

ഗെയിം പ്ലാനിനേക്കാളുപരി സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് കളിക്കുന്ന ചില കളിക്കാരുണ്ട്. ധോണിയും അതുപോലെയാണ്. കളിയെക്കുറിച്ച് അദ്ദേഹത്തിന് അത്രമാത്രം അവഗാഹമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എപ്പോഴും വിലപ്പെട്ടതാണ്. 260 റണ്‍സ് ജയിക്കാവുന്ന സ്കോറാണെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. ശരിക്കും ഒരു പ്രതിഭാസമാണ് ധോണി. അടുത്ത കളികളിലും അദ്ദേഹം മികവ് തുടരട്ടെ.

കഴിഞ്ഞ രണ്ട് കളികളില്‍ ചിലര്‍ വിചാരിക്കുന്നപോലെ അദ്ദേഹം ബാറ്റ് ചെയ്തില്ല. അതൊന്നും വലിയ സ്കോര്‍ പിറന്ന മത്സരങ്ങളുമല്ല. പക്ഷെ ഈ കളികളെല്ലാം ബൗളിംഗ് മികവില്‍ നമ്മള്‍ ജയിച്ചു. ഏത് സാഹചര്യത്തിലും ജയിക്കാനാവുമെന്ന ആത്മവിശ്വസം ഇപ്പോള്‍ ടീമിനുണ്ട്. അതുതന്നെയാണ് ഏറ്റവും വലുത്-കോലി പറഞ്ഞു.

click me!