ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ കെമര്‍ റോച്ചിന്‍റെ പന്തില്‍ ഷായ്‌ഹോപ് പിടിച്ചാണ് ഹിറ്റ്‌മാന്‍ പുറത്തായത്. എന്നാല്‍ വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചില്ല.
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായതില്‍ ട്വിറ്ററിലൂടെ പ്രതികരിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബാറ്റും പാഡും തമ്മിലുള്ള വിടവിലൂടെ പന്ത് കടന്നു പോവുന്നതിന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ച് തലയില്‍ കൈവെയ്ക്കുന്ന ഇമോജിയും ഇട്ടാണ് രോഹിത്തിന്റെ ട്വീറ്റ്.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ കെമര്‍ റോച്ചിന്‍റെ പന്തില്‍ ഷായ്‌ഹോപ് പിടിച്ചാണ് ഹിറ്റ്‌മാന്‍ പുറത്തായത്. എന്നാല്‍ വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചില്ല. ഇതോടെ വിന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഡിആര്‍എസ് ആവശ്യപ്പെട്ടു. അള്‍ട്രാ എഡ്‌ജില്‍ പന്ത് ഉരസിയതായി തെളിഞ്ഞെങ്കിലും ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ ഡിആര്‍എസ് പരിശോധിച്ച മൈക്കല്‍ ഗഫ് വ്യക്തമായ തെളിവുകളില്ലാതെ ഔട്ട് വിധിക്കുകയായിരുന്നു
സാധാരണഗതിയില്‍ ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ തീരുമാനം ബാറ്റ്സ്മാനാണ് അനുകൂലമാവാറ്. എന്നാല്‍ ഇന്നലെ അത് എതിരായി.