ധോണി റിവ്യു സിസ്റ്റം ഇത്തവണ പിഴച്ചു; ജേസണ്‍ റോയ് രക്ഷപ്പെട്ടു

By Web Team  |  First Published Jun 30, 2019, 6:48 PM IST

മത്സരത്തിന്റെ പതിനൊന്നാം ഓവറിലായിരുന്നു നാടകീയമായ സംഭവം. ഹര്‍ദ്ദിക് പാണ്ഡ്യയുടെ പന്ത് ജേസണ്‍ റോയിയുടെ ബാറ്റിലുരസി ധോണിയുടെ കൈകളിലെത്തി. പാണ്ഡ്യ ശക്തമായി ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും ധോണി അപ്പീല്‍ ചെയ്തില്ല.


ബര്‍മിംഗ്ഹാം: അമ്പയറുടെ തീരുമാനം പുന:പരിശോധിക്കാനുള്ള ഡിസിഷന്‍ റിവ്യു സിസ്റ്റത്തെ ഇന്ത്യന്‍ ആരാധകര്‍ വിളിക്കുന്നത് ധോണി റിവ്യ സിസ്റ്റം എന്നാണ്. ഡിആര്‍എസ് തീരുമാനങ്ങളില്‍ ധോണിയുടെ കൃത്യതയായിരുന്നു ഇതിന് കാരണം. പലപ്പോഴും അമ്പയറുടെ തീരുമാനം പുന:പരിശോധിക്കാനുള്ള ധോണിയുടെ നിര്‍ദേശം കോലിയ്ക്ക് വിജയം സമ്മാനിച്ചിട്ടുമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ധോണി റിവ്യു സിസ്റ്റം പരാജയപ്പെട്ടപ്പോള്‍ ഇന്ത്യക്ക് നഷ്ടമായത് വിലയേറിയ വിക്കറ്റ്.

മത്സരത്തിന്റെ പതിനൊന്നാം ഓവറിലായിരുന്നു നാടകീയമായ സംഭവം. ഹര്‍ദ്ദിക് പാണ്ഡ്യയുടെ പന്ത് ജേസണ്‍ റോയിയുടെ ബാറ്റിലുരസി ധോണിയുടെ കൈകളിലെത്തി. പാണ്ഡ്യ ശക്തമായി ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും ധോണി അപ്പീല്‍ ചെയ്തില്ല. ഡിആര്‍എസിന് വിടണോ എന്ന കോലിയുടെ ചോദ്യത്തിന് വേണ്ടെന്നായിരുന്നു ധോണിയുടെ മറുപടി. ഡിആര്‍എസിന് പോവാതിരുന്നതോടെ അമ്പയര്‍ ആ പന്ത് വൈഡ‍് വിളിക്കുകയും ചെയ്തു.

Latest Videos

undefined

എന്നാല്‍ പിന്നീട് ടിവി റീപ്ലേകളില്‍ പന്ത് റോയിയുടെ ബാറ്റില്‍ തട്ടിയെന്ന് വ്യക്തമായിരുന്നു. 32  റണ്‍സായിരുന്നു അപ്പോള്‍ റോയിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. 70 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ ടോട്ടല്‍. പിന്നീട് ഇരുപത്തിമൂന്നാം ഓവറില്‍ 57 പന്തില്‍ 66 റണ്‍സെടുത്താണ് റോയ് പുറത്തായത്. അപ്പോഴേക്കും ഇംഗ്ലണ്ട് ടോട്ടല്‍ 160 റണ്‍സിലെത്തിയിരുന്നു.

click me!