ഏകദിന ക്രിക്കറ്റില്‍ അതിവേഗം 150 വിക്കറ്റ് നേട്ടം തികയ്ക്കുന്ന ബൗളറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തം പേരിലെഴുതിയത്.
നോട്ടിംഗ്ഹാം: വിന്‍ഡീസ് പേസര്‍മാര്‍ തീതുപ്പിയ പിച്ചില്‍ തീപ്പന്തമായി ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്. ഈ ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമായി ഓസ്ട്രേലിയക്ക് ജയം സമ്മാനിച്ച സ്റ്റാര്‍ക്ക് ലോകറെക്കോര്‍ഡും സ്വന്തമാക്കി.
ഏകദിന ക്രിക്കറ്റില്‍ അതിവേഗം 150 വിക്കറ്റ് നേട്ടം തികയ്ക്കുന്ന ബൗളറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തം പേരിലെഴുതിയത്. 77 ഏകദിനങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്ക് 150 വിക്കറ്റ് നേട്ടത്തിലെത്തിയത്. 78 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റ് നേടിയിട്ടുള്ള പാക്കിസ്ഥാന്റെ സഖ്‌ലിയന്‍ മുഷ്താഖിനെയാണ് സ്റ്റാര്‍ക്ക് ഇന്ന് മറികടന്നത്.
undefined
81 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ള ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് ആണ് പട്ടികയില്‍ മൂന്നാമന്‍. ബ്രെറ്റ് ലീ(82), അജാന്ത മെന്‍ഡിസ്(84( എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. വിന്‍ഡീസിനെതിരെ പത്തോവറില്‍ 46 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റെടുത്തത്.
അഞ്ച് വിക്കറ്റ് നേട്ടത്തോടൊപ്പം മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സ്റ്റാര്‍ക്ക് സ്വന്തം പേരിലെഴുതി. രണ്ട് ലോകകപ്പുകളില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആറാമത്തെ ബൗളറാണ് സ്റ്റാര്‍ക്ക്. ഗാരി ഗില്‍മോര്‍, അശാന്ത ഡി മെല്‍, ഗ്ലെന്‍ മക്‌ഗ്രാത്ത്, വാസ്ബര്‍ട്ട് ഡ്രേക്ക്സ്, ഷാഹിദ് അഫ്രീദി എന്നിവരാണ് ഈ നേട്ടത്തില്‍ സ്റ്റാര്‍ക്കിന്റെ മുന്‍ഗാമികള്‍.