ഓസ്ട്രേലിയന്‍ കളിക്കാരെല്ലാം പരിശീലനം നിര്‍ത്തി ഓടിയെത്തി. ഓസ്ട്രേലിയന്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫും സംഘാടകരും ചേര്‍ന്ന് ജയ് കിഷനെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വാര്‍ണര്‍ ബാറ്റിംഗ് പരിശീലനം നിര്‍ത്തി മടങ്ങി.
ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ നാളെ ഇന്ത്യയെ നേരിടാനിറങ്ങുന്ന ഓസ്ട്രേലിയന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലനത്തിനിടെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അടികൊണ്ട് ഇന്ത്യന്‍ വംശജനായ നെറ്റ് ബൗളര്‍ക്ക് പരിക്ക്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജയനായ നെറ്റ് ബൗളര്‍ ജയ് കിഷനാണ് വാര്‍ണറുടെ ഷോട്ട് തലയില്‍ കൊണ്ട് പരിക്കേറ്റത്. തുടര്‍ന്ന് ഓസീസ് താരങ്ങള്‍ നെറ്റ് പരിശീലനം കുറച്ചുനേരത്തേക്ക് നിര്‍ത്തിവെച്ചു.
ഓസ്ട്രേലിയന്‍ കളിക്കാരെല്ലാം പരിശീലനം നിര്‍ത്തി ഓടിയെത്തി. ഓസ്ട്രേലിയന്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫും സംഘാടകരും ചേര്‍ന്ന് ജയ് കിഷനെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വാര്‍ണര്‍ ബാറ്റിംഗ് പരിശീലനം നിര്‍ത്തി മടങ്ങി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയ് കിഷന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജയ് കിഷന് ബോധമുണ്ടായിരുന്നുവെന്നും ഐസിസി വെന്യു മാനേജര്‍ മിഖായേല്‍ ഗിബ്സണ്‍ പറഞ്ഞു. മുന്‍കരുതലെന്ന നിലയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വെച്ച ശേഷമെ ജയ് കിഷനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യു.