ഇന്ത്യയുടെ തോല്‍വിക്ക് ധോണിയെ വിമര്‍ശിക്കുന്നവര്‍ കേള്‍ക്കുക വില്യംസണിന്റെ മറുപടി

By Web Team  |  First Published Jul 11, 2019, 12:35 PM IST

ധോണിക്ക് ന്യൂസിലന്‍ഡിനായി കളിക്കാനാവില്ല. അദ്ദേഹം രാജ്യം മാറാന്‍ തയ്യാറാവുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ന്യൂസിലന്‍ഡ‍് ടീമിലേക്ക് പരിഗണിക്കും. ലോകോത്തര കളിക്കാരനാണ് അദ്ദഹേം.


മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ എം എസ് ധോണിയുടെ മെല്ലെപ്പോക്കിനെതിരെ വീണ്ടും വിമര്‍ശനം ഉയരുകയാണ്. ഏഴാമനായി ക്രീസിലെത്തിയ ധോണി അല്‍പം നേരത്തെ ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കണമായിരുന്നു എന്നാണ് ആരാധകരില്‍ ഒരുവിഭാഗം ഇപ്പോഴും കരുതുന്നത്. ധോണി അനാവശ്യമായി പന്ത് പാഴാക്കിയത് ജഡേജയില്‍ അധിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും അവര്‍ പറയുന്നു.

എന്നാല്‍ ധോണിയെ വിമര്‍ശിക്കുന്നവര്‍ മത്സരശേഷം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞ ഈ വാക്കുകള്‍ കൂടി ഒന്ന് കേള്‍ക്കണം. ധോണിക്ക് ന്യൂസിലന്‍ഡിനായി കളിക്കാനാവില്ല. അദ്ദേഹം രാജ്യം മാറാന്‍ തയാറാവുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ന്യൂസിലന്‍ഡ‍് ടീമിലേക്ക് പരിഗണിക്കും. ലോകോത്തര കളിക്കാരനാണ് അദ്ദഹേം. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഇന്ത്യന്‍ ടീമിന് എത്രമാത്രം ഗുണകരമായി എന്ന് എല്ലാവരും കണ്ടതാണ്.

Latest Videos

ജഡേജയുമായുള്ള ധോണിയുടെ കൂട്ടുകെട്ടും എത്രമാത്രം നിര്‍ണായമായിരുന്നു എന്നും. ധോണിയുടെ റണ്ണൗട്ടാണ് ഞങ്ങളുടെ ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. കാരണം ഇതുപോലത്തെ നിരവധി സന്ദര്‍ഭങ്ങളില്‍ ധോണി ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. ബാറ്റിംഗ് ദുഷ്കരമായ പിച്ചായിരുന്നു ഓള്‍ഡ് ട്രാഫോര്‍ഡിലേത്. അതുകൊണ്ടുതന്നെ എത് രീതിയിലായാലും ധോണിയുടെ വിക്കറ്റ് വീഴ്ത്തുക എന്നത് വളരെ പ്രധാനമായിരുന്നു. അതായിരുന്നു മത്സരത്തിലെ നിര്‍ണായക നിമിഷവും-വില്യംസണ്‍ പറഞ്ഞു.

click me!