മാഞ്ചസ്റ്ററില്‍ വീണ്ടും മഴക്ക് സാധ്യത; ഡക്‌വര്‍ത്ത് ലൂയിസ് പ്രകാരം പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടത്

By Web Team  |  First Published Jun 16, 2019, 10:30 PM IST

ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ തീരുമാനിക്കാന്‍ കുറഞ്ഞത് 20 ഓവര്‍ എറിഞ്ഞിരിക്കണമെന്ന കടമ്പ പിന്നിട്ടതിനാല്‍ മത്സരത്തില്‍ ഫലമുണ്ടാവുമെന്നുറപ്പാണ്


മാഞ്ചസ്റ്ററില്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ  ഉയര്‍ത്തിയ 337 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. മികച്ച തുടക്കത്തിന് ശേഷം കുല്‍ദീപ് യാദവിന്റെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും ഇരട്ട പ്രഹരങ്ങള്‍ക്ക് മുന്നിലാണ് പാക്കിസ്ഥാന്‍ തകര്‍ന്നു പോയത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 32 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട്. 10 റണ്‍സോടെ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും 15 റണ്‍സുമായി ഇമാദ് വാസിമും ക്രീസില്‍. അതിനിടെ മാഞ്ചസ്റ്ററില്‍ വീണ്ടും മഴ സാധ്യതയുണ്ട്. ഏത് നിമിഷവും മഴ പെയ്യുമെന്നാണ് പ്രവചനം.

Latest Videos

ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ തീരുമാനിക്കാന്‍ കുറഞ്ഞത് 20 ഓവര്‍ എറിഞ്ഞിരിക്കണമെന്ന കടമ്പ പിന്നിട്ടതിനാല്‍ മത്സരത്തില്‍ ഫലമുണ്ടാവുമെന്നുറപ്പാണ്.  ഇപ്പോള്‍ മഴ പെയ്താല്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമനുസരിച്ച് പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ട സ്കോര്‍ ഇങ്ങനെയാണ്.

Here are DLS par scores for Pakistan. pic.twitter.com/bBDxb2YpwK

— CricTracker (@Cricketracker)
click me!