എങ്കിഡിക്കോ സ്റ്റെയിനിനോ പരിക്കേറ്റാല്‍ എന്‍റിച്ച് നോര്‍ജെയെ പ്ലാന്‍ ബിയെന്ന നിലയില്‍ ആശ്രയിക്കാമായിരുന്നു. എന്നാല്‍ ലോകകപ്പിന് മുമ്പെ നോര്‍ജെ പരിക്കേറ്റ് മടങ്ങിയിരുന്നതിനാല്‍ ഇന്ത്യക്കെതിരെ ഇനി പുതിയ തന്ത്രം ആവിഷ്കരിക്കേണ്ടിവരുമെന്ന് ഡൂപ്ലെസി
ട്രെന്റ്ബ്രിഡ്ജ്: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് പിന്നാലെ പ്രമുഖ ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കുക കൂടി ചെയ്തതോടെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ പ്ലാന്‍ എയും പ്ലാന്‍ ബിയും പാളിയെന്ന് നായകന്‍ ഫാഫ് ഡൂപ്ലെസി. ബംഗ്ലാദേശിനോട് തോറ്റശേഷമായിരുന്നു നിരാശനായ ഡൂപ്ലെസിയുടെ പ്രസ്താവന. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പേസ് ബൗളര്‍ ലുംഗി എങ്കിഡിക്ക് പരിക്കേറ്റിരുന്നു. ഐപിഎല്ലിനിടെ പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍ ഇതുവരെ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല.
എങ്കിഡിക്കോ സ്റ്റെയിനിനോ പരിക്കേറ്റാല്‍ എന്‍റിച്ച് നോര്‍ജെയെ പ്ലാന്‍ ബിയെന്ന നിലയില്‍ ആശ്രയിക്കാമായിരുന്നു. എന്നാല്‍ ലോകകപ്പിന് മുമ്പെ നോര്‍ജെ പരിക്കേറ്റ് മടങ്ങിയിരുന്നതിനാല്‍ ഇന്ത്യക്കെതിരെ ഇനി പുതിയ തന്ത്രം ആവിഷ്കരിക്കേണ്ടിവരുമെന്ന് ഡൂപ്ലെസി പറഞ്ഞു. ഈ തോല്‍വികള്‍ക്ക് നിര്‍ഭാഗ്യത്തെ മാത്രം പഴിച്ചിട്ട് കാര്യമില്ല. ഇന്ത്യയെ പോലെ കരുത്തുറ്റ ഒരു ടീമിനെതിരെ ഇറങ്ങുന്നതിന് മുമ്പ് ടീം സ്പിരിറ്റ് ഉയര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും ഡൂപ്ലെസി പറഞ്ഞു.
പേസ് ബൗളര്‍മാരുടെ അഭിവാത്തില്‍ ഓള്‍ റൗണ്ടര്‍മാരെ ആശ്രയിക്കുകയാണ് ഇനി മുന്നിലുള്ള ഏക പോംവഴി. ക്രിസ് മോറിസിനെപ്പോലുള്ളവര്‍ അവസരത്തിനൊത്ത് ഉയരുമെന്നാണ് കരുതുന്നത്. ഇന്ത്യക്കെതിരെ ഓള്‍ റൗണ്ടര്‍മാരും രണ്ട് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങുക എന്നതാണ് ഇനി മുന്നിലുള്ള വഴിയെന്നും ഡൂപ്ലെസി പറഞ്ഞു.