ലോകകപ്പ് സെമിഫൈനല്‍: ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് നിര്‍ണായക ടോസ്

By Web Team  |  First Published Jul 11, 2019, 2:42 PM IST

ന്യൂസിലന്‍ഡിനെതിരെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഈ മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും.


ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. പരിക്കേറ്റ് പുറത്തായ ഉസ്മാന്‍ ഖവാജക്ക് പകരം പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് ഓസീസിന്റെ അന്തിമ ടീമിലെത്തി.

ന്യൂസിലന്‍ഡിനെതിരെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഈ മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും.

Latest Videos

undefined

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, മാര്‍ക്കസ് സ്റ്റോയിനസ്, ഗ്ലെന്‍ മാക്സ്‌വെല്‍, അലക്സ് ക്യാരി, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേസണ്‍ ബെഹന്‍ഡ്രോഫ്, നേഥന്‍ ലിയോണ്‍.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

click me!