ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാണ്. ലോകകപ്പ് നേടണമെങ്കില്‍ ഇനിയുള്ള നാലു കളികളും അവര്‍ക്ക് ജയിക്കണം. പക്ഷെ ചില സമയം സമ്മര്‍ദ്ദം ഒരു ടീമിനെ ഒന്നാകെ മാറ്റിമറിക്കും.
ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് 400 റണ്‍സടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്ക്. ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യക്കെതിരെ അത് നേടാന്‍ ഇംഗ്ലണ്ടിന് കഴിയുമെന്നും അതിനുള്ള പ്രതിഭ ഈ ടീമിനുണ്ടെന്നും കുക്ക് പറഞ്ഞു.
ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാണ്. ലോകകപ്പ് നേടണമെങ്കില്‍ ഇനിയുള്ള നാലു കളികളും അവര്‍ക്ക് ജയിക്കണം. പക്ഷെ ചില സമയം സമ്മര്‍ദ്ദം ഒരു ടീമിനെ ഒന്നാകെ മാറ്റിമറിക്കും. ഓസ്ട്രേലിയക്കെതിരെ അവര്‍ക്ക് ജയിക്കാമായിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ തോല്‍വി ഇംഗ്ലണ്ടിനെ മാനസികമായി തളര്‍ത്തിക്കളഞ്ഞു. അതെന്തായാലും ഇനി ഹീറോകളുടെ സമയമാണ്. അടുത്ത രണ്ട് മത്സരവും ജയിച്ചാല്‍ സെമിയില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഇംഗ്ലണ്ടിനാവുമെന്നും കുക്ക് പറഞ്ഞു.
ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 32 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിട്ടുണ്ട്. കുക്കിന്റെ പ്രവചനം ഫലിക്കണമെങ്കില്‍ ശേഷിക്കുന്ന 18 ഓവറില്‍ ഇംഗ്ലണ്ട് 195 റണ്‍സടിക്കണം.