ലോകകപ്പിലെ 'ആറാം തമ്പുരാനാ'യി ഗെയ്‌ല്‍, മറികടന്നത് ഡിവില്ലിയേഴ്സിനെ

By Web Team  |  First Published May 31, 2019, 8:47 PM IST

പാക്കിസ്ഥാനെതിരെ 34 പന്തില്‍ 50 റണ്‍സെടുത്ത് പുറത്തായ ഗെയ്ല്‍ മൂന്ന് സിക്സറുളടിച്ചതോടെ ആകെ സിക്സര്‍ നേട്ടം 39 ആയി.


നോട്ടിംഗ്ഹാം: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന് മറ്റൊരു റെക്കോര്‍ഡും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളടിക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഗെയ്ലല്‍ ഇന്ന് സ്വന്തമാക്കിയത്.

പാക്കിസ്ഥാനെതിരെ 34 പന്തില്‍ 50 റണ്‍സെടുത്ത് പുറത്തായ ഗെയ്ല്‍ മൂന്ന് സിക്സറുളടിച്ചതോടെ ആകെ സിക്സര്‍ നേട്ടം 39 ആയി. 37 സിക്സറുകളടിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം എ ബി ഡിവില്ലിയേഴ്സിന്റെ റെക്കോര്‍ഡാണ് ഇതോടെ ഗെയ്ല്‍ പിന്നിലാക്കിയത്. 31 സിക്സറുകളടിച്ചിട്ടുള്ള ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് മൂന്നാമത്.

Latest Videos

ഏകദിന ക്രിക്കറ്റില്‍ 315 സിക്സറുകളടിച്ചിട്ടുള്ള ഗെയ്‌ല്‍ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളടിച്ചിട്ടുള്ള രണ്ടാമത്തെ ബാറ്റ്സ്മാനാണ്. 351 സിക്സറുകള്‍ അടിച്ചിട്ടുള്ള പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് സിക്സര്‍ നേട്ടത്തില്‍ ഒന്നാമന്‍. 2015ലെ ലോകകപ്പില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഗെയ്ല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനായിരുന്നു.

click me!