സെഞ്ചുറിയുമായി വരവറിയിച്ച് സ്മിത്ത്; ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 298 റണ്‍സ് വിജയലക്ഷ്യം

By Web Team  |  First Published May 25, 2019, 7:02 PM IST

ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസീസിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(14) തുടക്കത്തിലെ നഷ്ടമായി. പിന്നീട് ഷോണ്‍ മാര്‍ഷും(31) വാര്‍ണറും(43) ചേര്‍ന്ന് ഓസീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചു.


ഹാംപ്ഷെയര്‍: സെഞ്ചുറിയുമായി രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി സ്റ്റീവ് സ്മിത്ത്. സ്മിത്തിന്റെ സെഞ്ചുറി മികവില്‍ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹമത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സടിച്ചു. 102 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്സറും പറത്തിയ സ്മിത്ത് 116 റണ്‍സെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസീസിന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(14) തുടക്കത്തിലെ നഷ്ടമായി. പിന്നീട് ഷോണ്‍ മാര്‍ഷും(31) വാര്‍ണറും(43) ചേര്‍ന്ന് ഓസീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. എന്നാല്‍ വാര്‍ണറും മാര്‍ഷും പുറത്തായശേഷം ഖവാജ(31)ക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ സ്മിത്താണ് ഓസീസിന് മികച്ച സ്കോര്‍ ഉറപ്പാക്കിയത്.

Latest Videos

അലക്സ് ക്യാരി(14 പന്തില്‍ 30) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഓസീസിനെ 300ന് അടുത്തെത്തിച്ചു. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് 69 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.

click me!