നീഷാം എറിഞ്ഞിട്ടു; അഫ്ഗാനെതിരെ ന്യൂസിലന്‍ഡിന് 173 റണ്‍സ് വിജയലക്ഷ്യം

By Web Team  |  First Published Jun 8, 2019, 10:16 PM IST

ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ അഫ്ഗാന് ഓപ്പണിംഗ് വിക്കറ്റില്‍ ഹസ്രത്തുള്ള സാസായിയും നൂര്‍ അലി സര്‍ദ്രാനും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ്


ടോണ്‍ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് 173 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 41.1 ഓവറില്‍ 172 റണ്‍സിന് പുറത്തായി. പത്തോവറില്‍ 31 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജെയിംസ് നീഷാമിന്റെ ബൗളിംഗാണ് അഫ്ഗാനെ വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ അഫ്ഗാന് ഓപ്പണിംഗ് വിക്കറ്റില്‍ ഹസ്രത്തുള്ള സാസായിയും നൂര്‍ അലി സര്‍ദ്രാനും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. പതിനൊന്നാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സിലെത്തിയ അഫ്ഗാന് പക്ഷെ ജെയിംസ് നീഷാം പന്തെടുത്തതോടെ അടിതെറ്റി. 70/4ലേക്ക് കൂപ്പുകുത്തിയ അഫ്ഗാനെ ഹഷ്മത്തുള്ള ഷാഹിദി(59)യുടെ അര്‍ധസെഞ്ചുറിയാണ് 150 കടത്തിയത്. സാസായ്(34), നാര്‍ അലി സര്‍ദ്രാന്‍(31), അഫ്താബ് ആലം(14) എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

Latest Videos

കീവീസിനായി നീഷാം അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫോര്‍ഗൂസന്‍ നാലു വിക്കറ്റെടുത്തു. ശ്രീലങ്കക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് അഫ്ഗാന്‍ ഇന്നിറങ്ങിയത്. ദല്‍വത്തിന് പകരം അഫ്താബ് ടീമിലെത്തി. നൂര്‍ അലിയും അന്തിമ ഇലവനില്‍ ഇടം നേടി. കീവിസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

click me!