ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി സൈനിക ചിഹ്നമുള്ള ഗ്ലൗസുമായി ലോകകപ്പിന് ഇറങ്ങിയതിന്റെ വിവാദത്ത് കഴിഞ്ഞ ദിവസമാണ് അവസാനമായത്. രാഷ്ട്രീയ സന്ദേശങ്ങള്‍ ലോകകപ്പ് വേദിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന ഐസിസിയുടെ ചട്ടം ലംഘിച്ചാണ് ധോണി ഗ്ലൗസണിഞ്ഞത്.
ലണ്ടന്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി സൈനിക ചിഹ്നമുള്ള ഗ്ലൗസുമായി ലോകകപ്പിന് ഇറങ്ങിയതിന്റെ വിവാദത്ത് കഴിഞ്ഞ ദിവസമാണ് അവസാനമായത്. രാഷ്ട്രീയ സന്ദേശങ്ങള്‍ ലോകകപ്പ് വേദിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന ഐസിസിയുടെ ചട്ടം ലംഘിച്ചാണ് ധോണി ഗ്ലൗസണിഞ്ഞത്. ഇതോടെ ഐസിസി ഇടപെടുകയും ആ ഗ്ലൗ ധരിക്കാന്‍ പറ്റില്ലെന്ന് തീര്‍ത്ത് പറയുകയും ചെയ്തു. ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനും ഐസിസി നിയമം വിനയായിരിക്കുകയാണ്.
ഗെയ്‌ലിന്റെ ഉപയോഗിക്കുന്ന ബാറ്റിലെ ലോഗോയാണ് പ്രശ്‌നമായത്. 'യൂണിവേഴ്‌സ് ബോസ്' എന്നാണ് ബാറ്റില്‍ എഴുതിയിരിക്കുന്നത്. ഇത് ബാറ്റില്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന ഗെയ്‌ലിന്റെ ആവശ്യം ഐസിസി തള്ളി. രണ്ട് കേസുകളും ചട്ടലംഘനമാണെന്ന് ഐസിസി വ്യക്തമാക്കി.
ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ, സൈനിക ചിഹ്നമില്ലാത്ത സാധാരണ ഗ്ലൗ അണിഞ്ഞാണ് ധോണി വിക്കറ്റിന് പിന്നിലെത്തിയത്.