ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയാണ് നീലപ്പടയുടെ എതിരാളികള്‍. ഉച്ചയ്ക്ക് ശേഷം മൂന്നിന് സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം. മഴയെയയും ഒപ്പം ചരിത്രത്തെയും പേടിയോടെ കണ്ടാണ് ഇന്ത്യ വിശ്വ കിരീടത്തിലേക്കുള്ള ജെെത്രയാത്രയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്
സതാംപ്ടണ്‍: ലോകകപ്പിന്‍റെ ആവേശം ആകാശം മുട്ടിക്കാനുള്ള തയറാടെപ്പുകളുമായി ടീം ഇന്ത്യ ഇന്ന് പോരിനിറങ്ങുന്നു. ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയാണ് നീലപ്പടയുടെ എതിരാളികള്‍. ഉച്ചയ്ക്ക് ശേഷം മൂന്നിന് സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം.
മഴയെയയും ഒപ്പം ചരിത്രത്തെയും പേടിയോടെ കണ്ടാണ് ഇന്ത്യ വിശ്വ കിരീടത്തിലേക്കുള്ള ജെെത്രയാത്രയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് നല്ല വിജയശതമാനം വിരാട് കോലിക്കും സംഘത്തിനും അത്ര ആത്മവിശ്വാസം പകരുന്നതല്ല. ഇരുടീമുകളും ഇതുവരെ 4 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു.
undefined
2011ല്‍ ഇന്ത്യ നേടിയ ലോകകപ്പില്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ വീണുപോയിരുന്നു. ഇത്തവണ അതിന് മാറ്റം വരുത്താനുള്ള ദൃഡനിശ്ചയത്തിലാണ് കോലിയും സംഘവും. സാഹചര്യങ്ങളുമായി ഇണങ്ങി ഇന്ത്യ എത്തുമ്പോള്‍ ഇംഗ്ലണ്ടിന് ഒപ്പം ബംഗ്ലാദേശിന് മുന്നിലും കീഴടങ്ങിയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.
പേസ് ബൗളര്‍ ലുംഗി എങ്കിടിക്ക് പിന്നാലെ പരിക്ക് മൂലം സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയിനും പുറത്തായതോടെ ആശങ്കയുടെ മഴ മേഘങ്ങള്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ആകാശത്ത്. തല്‍സമയം ക്രിക്കറ്റ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കും.
മത്സരം ടെലിവിഷനിലും ഓണ്‍ലൈനിലും തല്‍സമയം കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അവസരമിങ്ങനെ. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ലോകകപ്പിന്‍റെ ഇന്ത്യയിലെ ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഓണ്‍ലൈനായി മത്സരം കാണാനുള്ള അവസരമൊരുക്കുന്നത് ഹോട്ട്സ്റ്റാറും. ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഈ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരിക്കും.