ബുമ്രയക്ക് മുന്നില്‍ നിലതെറ്റി ദക്ഷിണാഫ്രിക്ക; ലോകകപ്പില്‍ ഇന്ത്യന്‍ കുതിപ്പ് തുടങ്ങി

By Web Team  |  First Published Jun 5, 2019, 3:27 PM IST

വിക്കറ്റ് നഷ്ടമാകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രം. ടോസ് നേടി ബാറ്റിംഗ് ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിക്കുന്ന തുടക്കമാണ് ഇന്ത്യ പേസ് ബൗളിംഗ് ദ്വയമായ ഭുവനേശ്വര്‍ കുമാറും നടത്തുന്നത്


സതാംപ്ടണ്‍: ഇന്ത്യയുടെ പ്രതീക്ഷയായ ജസ്പ്രീസ് ബുമ്രയ്ക്ക് ലോകകപ്പില്‍ മിന്നുന്ന തുടക്കം. പരിക്ക് മാറി ഈ മത്സരത്തില്‍ തിരിച്ചെത്തിയ ഹാഷിം അംലയുടെ വിക്കറ്റ് നേടിയാണ് ഏകദിന ക്രിക്കറ്റിലെ സ്റ്റാര്‍ ബൗളര്‍ ലോകകപ്പ് ജെെത്രയാത്ര തുടങ്ങിയത്.

ബുമ്രയുടെ അതിവേഗത്തിലെത്തിയ പന്തില്‍ ബാറ്റ് വച്ച അംലയ്ക്ക് പിഴച്ചപ്പോള്‍ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കെെകളില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് സുരക്ഷിത ഇടം കണ്ടെത്തി. വിക്കറ്റ് നഷ്ടമാകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രം.

Latest Videos

undefined

ടോസ് നേടി ബാറ്റിംഗ് ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിക്കുന്ന തുടക്കമാണ് ഇന്ത്യ പേസ് ബൗളിംഗ് ദ്വയമായ ഭുവനേശ്വര്‍ കുമാറും ബുമ്രയും നടത്തുന്നത്. സതാംപ്‌ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്. രണ്ട് മത്സരം തോറ്റെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഈ മത്സരത്തിലെ വിജയം നിര്‍ണായകമാണ്.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാലാം നമ്പറില്‍ കെ എല്‍ രാഹുലിനെ ഇറക്കിയാണ് ഇന്ത്യ പോരാട്ടം തുടങ്ങിയിരിക്കുന്നത്. ഒപ്പം പരിക്ക് മാറിയ കേദാര്‍ ജാദവും ടീമിലെത്തിയിട്ടുണ്ട്. 

click me!