മാര്‍ഷിന് പിന്നാലെ രണ്ട് താരങ്ങള്‍ക്ക് കൂടി പരിക്ക്; സെമിക്ക് മുമ്പ് ഓസീസിന് കനത്ത തിരിച്ചടി

By Web Team  |  First Published Jul 7, 2019, 9:30 PM IST

ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. അവരുടെ മുന്‍നിര താരം ഉസ്മാന്‍ ഖവാജയ്ക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ല.


ലണ്ടന്‍: ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. അവരുടെ മുന്‍നിര താരം ഉസ്മാന്‍ ഖവാജയ്ക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ല. കാല്‍തുടയ്‌ക്കേറ്റ പരിക്കാണ് ഖവാജയ്ക്ക് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാക്കിയത്. താരത്തിന് മൂന്നോ നാലോ ആഴ്ച വിശ്രമം വേണ്ടിവരുമെന്ന് ഓസീസ് മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. വ്യാഴാഴ്ച ബിര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഓസീസിന്റെ മത്സരം.

ഖവാജയ്ക്ക് പകരം മാത്യു വെയ്ഡ് ടീമിനൊപ്പം ചേരും. ഐസിസിയുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഈയിടെ ഓസ്‌ട്രേലിയന്‍ പ്രാദേശിക ലീഗില്‍ നാല് ഏകദിനങ്ങളില്‍ നിന്നായി 355 റണ്‍സ് അടിച്ചെടുത്തിരുന്നു വെയ്ഡ്. ഈ പ്രകടനം തന്നെയാണ് വെയ്ഡിന് ലോകകപ്പ് ടീമില്‍ അവസരമൊരുക്കിയത്.

Latest Videos

undefined

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് ഖവാജയ്ക്ക് പരിക്കേറ്റത്. മൂന്നാമനായി ക്രീസിലെത്തിയ ഖവാജ അഞ്ച് പന്തുകള്‍ മാത്രം നേരിട്ട ശേഷം മടങ്ങുകയായിരുന്നു.  ഓസീസിനെ അലട്ടുന്ന മറ്റൊരു പ്രശ്‌നം മാര്‍കസ് സ്റ്റോയിസിന്റെ പരിക്കാണ്. 

ഖവാജയ്‌ക്കേറ്റ അതേ പ്രശ്‌നം തന്നെയാണ് സ്റ്റോയിനിസിനും. ഓള്‍റൗണ്ടര്‍ക്ക്‌ പകരം മിച്ചല്‍ മാര്‍ഷായിരിക്കും ടീമിലെത്തുക. എന്നാല്‍ നിരീക്ഷണത്തിലാണ് സ്റ്റോയിനിസ്. രണ്ട് ദിവസത്തിനകം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. നേരത്തെ പരിക്ക് കാരണം ഷോണ്‍ മാര്‍ഷിനേയും ഓസീസിന് നഷ്ടമായിരുന്നു.

click me!