പേടിപ്പെടുത്തി ഷോര്‍ട്ട് പിച്ച് പന്തുകള്‍; നേരിടാന്‍ 'ഗ്രാനെെറ്റ്' പരിശീലനം

By Web Team  |  First Published Jun 2, 2019, 5:02 PM IST

പാക്കിസ്ഥാന്‍റെയും ശ്രീലങ്കയുടെയും തകര്‍ച്ച ഇന്ത്യ അടക്കമുള്ള ടീമുകള്‍ക്ക് ഏറെ ആശങ്ക യാണ് നല്‍കുന്നത്. ആദ്യ രണ്ട് ദിവസം മാത്രം പത്തു വിക്കറ്റുകളാണ് ഷോട്ട് പിച്ച് പന്തുകളില്‍ വീണത്. ഇതോടെ പ്രത്യേക തരത്തിലുള്ള പരിശീലനങ്ങളാണ് ടീമുകള്‍ തുടങ്ങിയിരിക്കുന്നത്


ലണ്ടന്‍: ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ടീമുകളെ പേടിപ്പെടുത്തി ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍. പ്രത്യേകിച്ചും ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ടീമുകള്‍ക്കാണ് ഇംഗ്ലീഷ് പിച്ച് ഏറെ തലവേദന സൃഷ്ടിക്കുന്നത്. പാക്കിസ്ഥാന്‍റെയും ശ്രീലങ്കയുടെയും തകര്‍ച്ച ഇന്ത്യ അടക്കമുള്ള ടീമുകള്‍ക്ക് ഏറെ ആശങ്കയാണ് നല്‍കുന്നത്.

ആദ്യ രണ്ട് ദിവസം മാത്രം പത്തു വിക്കറ്റുകളാണ് ഷോട്ട് പിച്ച് പന്തുകളില്‍ വീണത്. ഇതോടെ പ്രത്യേക തരത്തിലുള്ള പരിശീലനങ്ങളാണ് ടീമുകള്‍ തുടങ്ങിയിരിക്കുന്നത്. ശ്രീലങ്ക ഗ്രാനെെറ്റ് ഉപോഗിച്ചാണ് ഷോട്ട് പിച്ച് ബോളുകള്‍ കെെകാര്യം ചെയ്യാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്.

Latest Videos

പന്ത് ഗ്രാനെെറ്റില്‍ കുത്തിയുയര്‍ന്ന് എത്തുമ്പോള്‍ ബാറ്റ്സ്മാന്‍ന്മാര്‍ക്ക് ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുന്നത് പോലെ ബാറ്റ് ചെയ്യാനാകും. നേരത്തെ, പല പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ ഇതേ മാര്‍ഗം ശ്രീലങ്ക അവലംബിച്ചിരുന്നു. നേരത്തെ, ഇംഗ്ലണ്ടിലെ ലോകകപ്പില്‍ റണ്‍ ഒഴുകുമെന്ന് കരുതിയിരുന്നിടത്താണ് വിക്കറ്റുകള്‍ നിലംപൊത്തുന്നത്. 

click me!