ആ ടീം ഓസ്‌ട്രേലിയ അല്ല; ലോകകപ്പില്‍ കിരീടം നേടാനുള്ള ടീമിനെ വ്യക്തമാക്കി മഗ്രാത്

By Web Team  |  First Published May 28, 2019, 2:13 PM IST

ലോകകപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുളള ടീമിനെ വ്യക്തമാക്കി മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്. 30ന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കന്നത്.


ലണ്ടന്‍: ലോകകപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുളള ടീമിനെ വ്യക്തമാക്കി മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്. 30ന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കന്നത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ആതിഥേയര്‍ തന്നെയാണ് കിരീടം നേടാന്‍ സാധ്യതയെന്ന് മഗ്രാത് വ്യക്തമാക്കി. 

മഗ്രാത് തുടര്‍ന്നു... ഇംഗ്ലണ്ട് മികച്ചൊരു ഏകദിന ടീമാണ്. എന്നെ സംബന്ധിച്ചിടത്തോളം അവര്‍ തന്നെയാണ് ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം. അവര്‍ നന്നായി കളിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു മഗ്രാത്.

Latest Videos

ഇന്ത്യയെ എഴുതിത്തള്ളനാവില്ല. ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയും സംഘവും ശക്തരാണെന്നും മഗ്രാത് കൂട്ടിച്ചേര്‍ത്തു.

click me!