ഗവാസ്‌കര്‍ പറയുന്നു, ധോണിയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് തെറ്റുപറ്റി

By Web Team  |  First Published Jul 13, 2019, 11:41 AM IST

ന്യൂസിലന്‍ഡിനെതിരെ സെമിയില്‍ തോല്‍ക്കാനുണ്ടായ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ പഴിച്ച് മുന്‍താരം സുനില്‍ ഗവാസ്‌കര്‍. എം.എസ് ധോണിയെ എവിടെ കളിപ്പിക്കണമെന്നുള്ള കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് തെറ്റ് പറ്റിയെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.


ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരെ സെമിയില്‍ തോല്‍ക്കാനുണ്ടായ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ പഴിച്ച് മുന്‍താരം സുനില്‍ ഗവാസ്‌കര്‍. എം.എസ് ധോണിയെ എവിടെ കളിപ്പിക്കണമെന്നുള്ള കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് തെറ്റ് പറ്റിയെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ  ഫൈനല്‍ കാണാതെ ടീം പുറത്താവുകയായിരുന്നു.

നാലിന് 24 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മധ്യനിരയെ താങ്ങി നിര്‍ത്തുന്ന ഒരു താരത്തെയാണ് ഇറക്കേണ്ടിയിരുന്നതെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും അക്രമിച്ച് കളിക്കുന്ന താരങ്ങളാണ്. നാലിന് 24 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ ടീമിന് താങ്ങി നിര്‍ത്തുന്ന ഒരു താരത്തെയാണ് ഇറക്കേണ്ടിയിരുന്നത്. പാണ്ഡ്യക്ക് പകരം ധോണി ഇറങ്ങണമായിരുന്നു. പന്തിനെ പറഞ്ഞു മനസിലാക്കി നിയന്ത്രിച്ച് നിര്‍ത്താന്‍ ധോണിക്ക് സാധിക്കുമായിരുന്നു. അതിലൂടെ തോല്‍വി ഒഴിവാക്കാനും.'' ഗവാസ്‌കര്‍ വ്യക്തമാക്കി.

Latest Videos

അമ്പാട്ടി റായുഡുവിന് ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കഴിവുണ്ടായിരുന്നുവെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ടീമിലില്ലാതെ പോയി.

click me!