ധോണിയെപ്പോലെയാണ് സ്‌റ്റെയ്ന്‍; കരുത്ത് ഇപ്പോഴും ചോര്‍ന്നിട്ടില്ല: ഗാരി കേസ്റ്റണ്‍

By Web Team  |  First Published May 22, 2019, 6:49 PM IST

വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഗാരി കേസ്റ്റണ്‍. ദീര്‍ഘകാലത്തെ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് സ്റ്റെയ്ന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.


മുംബൈ: വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഗാരി കേസ്റ്റണ്‍. ദീര്‍ഘകാലത്തെ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് സ്റ്റെയ്ന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് 13 ഏകദിനങ്ങള്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കളിച്ചത്. 

എങ്കിലും സ്റ്റെയ്‌നിനെ തിരിച്ചുക്കൊണ്ടുവരാനുള്ള തീരുമാനത്തെ കേസ്റ്റണ്‍ അനുകൂലിച്ചു. ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കൂടിയായ കേസ്റ്റണ്‍ തുടര്‍ന്നു... ഈ തലമുറയിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് സ്റ്റെയ്ന്‍. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധോണിയെ പോലെ അദ്ദേഹത്തിന് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ പുറത്തെടുക്കാനുള്ള കരുത്തുണ്ടെന്നും കേസ്റ്റണ്‍ വ്യക്തമാക്കി. 

Latest Videos

ലോകകപ്പില്‍ ആര് ചാംപ്യന്മാരാവുമെന്ന ചോദ്യത്തിന് കേസ്റ്റണ്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. എന്നാല്‍ ആതിഥേയരായ ഇംഗ്ലണ്ട് ശക്തമായ ടീമിനെയാണ് അണിനിരത്തുന്നതെന്ന് കേസ്റ്റണ്‍ പറഞ്ഞു.

click me!