ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം അടുത്തെത്തി നില്‍ക്കെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ താരം മുഹമ്മദ് യൂസഫ്. പാക് താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബത്തെ തങ്ങാന്‍ അനുവദിച്ചതാണ് യൂസഫിനെ ചൊടിപ്പിച്ചത്.
കറാച്ചി: ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം അടുത്തെത്തി നില്‍ക്കെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ താരം മുഹമ്മദ് യൂസഫ്. പാക് താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബത്തെ തങ്ങാന്‍ അനുവദിച്ചതാണ് യൂസഫിനെ ചൊടിപ്പിച്ചത്. മാഞ്ചസ്റ്ററില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി പാക് താരങ്ങളുടെ ഭാര്യമാര്‍ മാഞ്ചസ്റ്ററിലെത്തിയിരുന്നു.
മുന്‍ ലോകകപ്പുകളില്‍ ഇങ്ങനെയൊന്നും സമ്മതിച്ചിരുന്നില്ലെന്നാണ് യൂസഫ് പറയുന്നത്. മുന്‍ താരം തുടര്‍ന്നു... ''1999, 2003, 2007 ലോകകപ്പുകളില്‍ ഞാന്‍ കളിച്ചിരുന്നു. എന്നാല്‍ അന്നൊന്നും താരങ്ങളുടെ കൂടെ കുടുംബത്തെ താമസിപ്പിക്കാന്‍ ബോര്‍ഡ് അനുവദിച്ചിരുന്നില്ല. 99 ലോകകപ്പില്‍ മികച്ച താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമായിരുന്നു പാക്കിസ്ഥാന്റേത്. അന്ന് കുടുംബത്തെ കൂടെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ പിസിബി അനുവദിക്കുമായിരുന്നു.
undefined
എന്നാല്‍ ഞങ്ങള്‍ അത് ആശ്യപ്പെട്ടില്ല. ലോകകപ്പ് ഒരുപാട് പിരിമുറുക്കമുണ്ടാക്കുന്ന ടൂര്‍ണമെന്റാണ്. അപ്പോള്‍ ശ്രദ്ധ ക്രിക്കറ്റില്‍ തന്നെ ആയിരിക്കണം. അന്ന് ഞങ്ങള്‍ ചെയ്തതും അതുതന്നെയായിരുന്നു. ടീം ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. ഇപ്പോള്‍ പിസിബി കുടുംബത്തെ താരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അനുവദിച്ചത് ശരിയായില്ല. യൂസഫ് പറഞ്ഞു നിര്‍ത്തി.
നേരത്തെ, കുടുംബത്തെ താരങ്ങള്‍ക്കൊപ്പം താമസിപ്പിക്കരുതെന്നായിരുന്നു പിസിബിയുടെ തീരുമാനം. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് ശേഷം ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു.