ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത എം.എസ് ധോണിയില്ലാതെ മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്തിന്റെ എക്കാലത്തേയും മികച്ച ലോകകപ്പ് ടീം.
ലണ്ടന്‍: ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത എം.എസ് ധോണിയില്ലാതെ മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്തിന്റെ എക്കാലത്തേയും മികച്ച ലോകകപ്പ് ടീം. ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങളാണ് ടീമില്‍ ഇടം നേടിയത്. കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി എന്നിവരാണ് ടീമില്‍ ഇടം കണ്ടെത്തിയ ഇന്ത്യക്കാര്‍.
നാല് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ടീമിലുണ്ട്. സ്റ്റീവ് വോ, റിക്കി പോണ്ടിങ്, ഗ്ലെന്‍ മഗ്രാത്, ആഡം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ടീമിലുള്ള ഓസ്‌ട്രേലിയക്കാര്‍. വെസ്റ്റ് ഇന്‍ഡീസിന്റെ മാല്‍ക്കം മാര്‍ഷല്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരും ടീമില്‍ ഇടം നേടി. മുത്തയ്യ മുരളീധരാണ് ടീമിലെ ഏക സ്പിന്നര്‍. പാക്കിസ്ഥാനില്‍ നിന്ന് വസീം അക്രം മാത്രമാണ് ടീമിലെത്തിയ താരം.
സച്ചിനും ഗില്‍ക്രിസ്റ്റും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. വിവ് റിച്ചാര്‍ഡ്‌സ് മൂന്നാമതെത്തും. കോലി, പോണ്ടിങ്, സ്റ്റീവ് വോ എന്നിവരാണ് തുടര്‍ന്ന് വരുന്നത്. ഓള്‍റൗണ്ടറായി കപില്‍ ദേവും. അക്രം, മാര്‍ഷല്‍, മഗ്രാത് എന്നിവര്‍ക്കാണ് പേസ് വകുപ്പിന്റെ ചുമതല. മുരളീധരന്‍ സ്പിന്നെറിയും.