ഒന്നും എളുപ്പമായിരുന്നില്ല, റബാദയും മോറിസും ഫെലക്വേയും എറിഞ്ഞ തീയുണ്ടകളെ പ്രതിരോധിച്ച് നേടിയ വിജയമാണിത്. ബാറ്റിംഗിന്‍റെ പറുദീസയാകുമെന്ന കരുതിയ സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ വീഴുന്നത് കണ്ട ഇന്ത്യ അത് ആവര്‍ത്തിക്കാതിരിക്കാന്‍ നന്നായി ശ്രദ്ധിച്ചു
സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ ടീം മിന്നും വിജയം നേടി. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലര്‍ത്തി ഇന്ത്യ വിജയിച്ചെങ്കിലും അതൊരു വെറും ജയം മാത്രമായിരുന്നില്ല. ഒന്നും എളുപ്പമായിരുന്നില്ല, റബാദയും മോറിസും ഫെലക്വേയും എറിഞ്ഞ തീയുണ്ടകളെ പ്രതിരോധിച്ച് നേടിയ വിജയമാണിത്.
ബാറ്റിംഗിന്‍റെ പറുദീസയാകുമെന്ന കരുതിയ സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ വീഴുന്നത് കണ്ട ഇന്ത്യ അത് ആവര്‍ത്തിക്കാതിരിക്കാന്‍ നന്നായി ശ്രദ്ധിച്ചു. ലോകകപ്പില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയമാണ് സ്വന്തമാക്കിയത്.
undefined
ദക്ഷിണാഫ്രിക്കയുടെ 227 റണ്‍സ് മറികടക്കുമ്പോള്‍ സെഞ്ചുറി വീരന്‍ രോഹിത്(144 പന്തില്‍ 122 റണ്‍സ്) പുറത്താകാതെ നിന്നു. നേരത്തെ ചാഹലിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 50 ഓവറില്‍ 227/9ല്‍ ഒതുക്കിയത്. ചഹാലിനൊപ്പം രണ്ട് വിക്കറ്റുകളുമായി ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും തിളങ്ങി.
ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഫീല്‍ഡില്‍ എല്ലാം തകര്‍ന്ന അവസ്ഥയിലായിരുന്നു. ഈ അഞ്ച് കാരണങ്ങളാണ് സതാംപ്ടണിലെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
1. ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്ത ഡുപ്ലെസിയുടെ തീരുമാനം ഇന്ത്യക്ക് നേട്ടമായി. പേസും ബൗൺസും നിറഞ്ഞ പിച്ചിൽ കഗിസോ റബാദയെ ആദ്യം നേരിടുന്നത് ഒഴിവായിക്കിട്ടി.
2. ജസ്പ്രീത് ബുമ്രയുടെ ആദ്യ സ്പെൽ. ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ഡികോക്കും അംലയും തുടക്കത്തിലേ മടങ്ങിയതോടെ കൂറ്റന്‍ സ്കോര്‍ ദക്ഷിണാഫ്രിക്കയ്ക്ക് അസാധ്യമായി.
3. 20-ാം ഓവറില്‍ ഇരട്ടപ്രഹരമേൽപ്പിച്ച യുസ്വേന്ദ്ര ചഹാല്‍. ഇന്ത്യന്‍ സ്പിന്നറുടെ നാല് വിക്കറ്റ് നേട്ടം ദക്ഷിണാഫ്രിക്കയെ മധ്യ ഓവറുകളില്‍ തളച്ചു.
4. രോഹിത് ശര്‍മ്മയുടെ പക്വമായ ഇന്നിംഗ്സ്. പിച്ചിന്‍റെ സ്വഭാവവും മറുവശത്തെ വിക്കറ്റ് വീഴ്ചയും കണക്കിലെടുത്ത് കരുതലോടെ ബാറ്റ് ചെയ്ത രോഹിത് സാഹസത്തിന് മുതിരാതെ മത്സരം ഫിനിഷ് ചെയ്യുന്നതിൽ ശ്രദ്ധിച്ചു.
5. ഡെയ്ല്‍ സ്റ്റെയിന്‍റെയും എന്‍ഗിഡിയുടെയും അഭാവത്തില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെട്ടതും നിര്‍ണായകമായി. ക്രിസ് മോറിസ് പതിവിലും മെച്ചമായി പന്തെറിഞ്ഞെങ്കിലും കഗിസോ റബാദ അല്ലാതെ ആരെയും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഭയപ്പെടേണ്ട കാര്യമുണ്ടായില്ല.