ചതിച്ചത് ഐപിഎല്‍; സ്റ്റെയ്നിന്‍റെ പരിക്കിനെ കുറിച്ച് ഫാഫ് ഡു പ്ലെസിസ്

By Web Team  |  First Published Jun 5, 2019, 3:42 PM IST

ലോകകപ്പില്‍ രണ്ട് തോല്‍വികളുമായി നില്‍ക്കുകയാണ് ദക്ഷിണാഫ്രിക്ക. ഇന്ന് ഇന്ത്യക്കെതിരെ മൂന്നാം മത്സരമാണ് അവരുടേത്. എന്നാല്‍ മത്സരത്തിന് തൊട്ട് മുന്‍പ് ഡെയ്ല്‍ സ്‌റ്റെയിന്റെ പരിക്കി അവര്‍ക്ക് തിരിച്ചടിയായി.


ലണ്ടന്‍: ലോകകപ്പില്‍ രണ്ട് തോല്‍വികളുമായി നില്‍ക്കുകയാണ് ദക്ഷിണാഫ്രിക്ക. ഇന്ന് ഇന്ത്യക്കെതിരെ മൂന്നാം മത്സരമാണ് അവരുടേത്. എന്നാല്‍ മത്സരത്തിന് തൊട്ട് മുന്‍പ് ഡെയ്ല്‍ സ്‌റ്റെയിന്റെ പരിക്കി അവര്‍ക്ക് തിരിച്ചടിയായി. വെറ്ററന്‍ താരത്തിന് ടൂര്‍ണമെന്റ് തന്നെ നഷ്ടമായി. തോളിനേറ്റ പരിക്കാണ് സ്റ്റെയ്‌നിന് വിനയായത്. ഇപ്പോള്‍  താരത്തിന്റെ പരിക്കിന്റെ പിന്നില്‍ ഐപിഎല്ലിനെ പഴിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ്. 

ക്യാപ്റ്റന്‍ പറയുന്നതിങ്ങനെ... ''നിര്‍ഭാഗ്യവശാല്‍ സ്റ്റെയ്‌നിന് പരിക്കേറ്റു. ലോകകപ്പും താരത്തിന് നഷ്ടമായി. അദ്ദേഹം ഐപിഎല്ലില്‍ മത്സരങ്ങള്‍ തയ്യാറായതാണ് പരിക്കേല്‍ക്കാന്‍ കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ഐപിഎല്‍ കളിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ സ്റ്റെയ്ന്‍ ലോകകപ്പ് കളിക്കുമായിരുന്നു.'' ഫാഫ് പറഞ്ഞു നിര്‍ത്തി.

Latest Videos

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി രണ്ട് മത്സരങ്ങളാണ് സ്‌റ്റെയ്ന്‍ കളിച്ചത്. ടൂര്‍ണമെന്റില്‍ ഒന്നാകെ എട്ട് ഓവറാണ് സ്‌റ്റെയ്ന്‍ എറിഞ്ഞത്. പിന്നാലെ പരിക്കേല്‍ക്കുകയും ഐപിഎല്‍ മതിയാക്കി നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു.

click me!