പണം വേണ്ട, എത്ര വേണമെങ്കിലും ഭക്ഷണം കഴിക്കാം..! പക്ഷേ ധോണി ആരാധകനായിരിക്കണം- ഇതാ വ്യത്യസ്തമായൊരു ഹോട്ടല്‍

By Web Team  |  First Published Jun 13, 2019, 4:11 PM IST

നിങ്ങള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയുടെ കടുത്ത ആരാധകനാണോ..? എങ്കില്‍ വയറു നിറയുന്നത് വരെ സൗജന്യ ഭക്ഷണം കഴിച്ചിട്ട് പോവാം നിങ്ങള്‍ക്ക്.


കൊല്‍ക്കത്ത: നിങ്ങള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയുടെ കടുത്ത ആരാധകനാണോ..? എങ്കില്‍ വയറു നിറയുന്നത് വരെ സൗജന്യ ഭക്ഷണം കഴിച്ചിട്ട് പോവാം നിങ്ങള്‍ക്ക്. പശ്ചിമ ബംഗാളിലെ അലിപുര്‍ദ്വാര്‍ ജില്ലയിലാണ് വ്യത്യസ്തമായ ഈ ഹോട്ടല്‍. ധോണിയുടെ കടുത്ത ആരാധകനായ ശംഭു ബോസാണ് ഹോട്ടല്‍ നടത്തുന്നത്. 'എം.എസ്. ധോണി ഹോട്ടല്‍' എന്നാണ് പേരിട്ടിരിക്കുന്നത്. 

ഹോട്ടലിന്റെ മുക്കിലും മൂലയിലുമെല്ലാം ധോണിയുടെ ചിത്രമുണ്ട്. 32കാരനായ ശംഭു ഹോട്ടലിനെ കുറിച്ച് കൂടുതല്‍ വിവരിച്ചു. ''ഈ വരുന്ന ദുര്‍ഗ പൂജ ആവുമ്പോഴേക്കും ഹോട്ടല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കും. ഇവിടെയുള്ള എല്ലാവര്‍ക്കും ഈ സ്ഥലമറിയാം. അവരെല്ലാം ഇവിടെ വന്ന് ഭക്ഷണം കഴിച്ച് പോകുന്നു. ആരോട് ചോദിച്ചാലും അവര്‍ നിങ്ങള്‍ക്ക് ഹോട്ടല്‍ കാണിച്ചുതരും.

Latest Videos

ധോണി ക്രിക്കറ്റ് കളിച്ച് തുടങ്ങുന്നത് മുതല്‍ എനിക്ക് അദ്ദേഹത്തോട് ആരാധനയാണ്. അദ്ദേഹം ഒരിക്കലും മറ്റു താരങ്ങളെ പോലെയല്ല. ഇതിഹാസം തന്നെയാണ്. എനിക്കറിയാം, ചിലപ്പോള്‍ ്എനിക്കദ്ദേഹത്തെ കാണാന്‍ കഴിഞ്ഞുക്കൊള്ളണമെന്നില്ല. ഇനിയൊരിക്കല്‍ അങ്ങനെ സംഭവിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഞാന്‍ എന്റെ ഹോട്ടലിലേക്ക് ക്ഷണിക്കും.''ശംഭു പറഞ്ഞു നിര്‍ത്തി.'' ശംഭു പറഞ്ഞു നിര്‍ത്തി.

click me!