ബാറ്റിംഗില്‍ പ്രതിസന്ധികള്‍ നേരിടുമ്പോഴും വിക്കറ്റ് കീപ്പിംഗില്‍ ധോണി എന്ന താരം ഇതുവരെ വിമര്‍ശിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, ഈ ലോകകപ്പിലെ കണക്കുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ ഏറെ ആശ്ചര്യപ്പെടുത്തുന്നാണ്
ലീഡ്‍സ്: വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കേണ്ട. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കുറച്ചൊന്നുമല്ല ധോണി എന്ന വിക്കറ്റ് കീപ്പര്‍ പകര്‍ന്നിരുന്ന ആത്മവിശ്വാസം. ഇന്ത്യക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച ധോണി ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്നില്‍ തന്നെയുണ്ടാകും.
എന്നാല്‍, ഈ ലോകകപ്പില്‍ ധോണി മറക്കാന്‍ ആഗ്രഹിക്കുന്ന ഒരുപിടി കാര്യങ്ങളാണ് അരങ്ങേറിയത്. ബാറ്റിംഗില്‍ പ്രതിസന്ധികള്‍ നേരിടുമ്പോഴും വിക്കറ്റ് കീപ്പിംഗില്‍ ധോണി എന്ന താരം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍, ഈ ലോകകപ്പിലെ കണക്കുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ ഏറെ ആശ്ചര്യപ്പെടുത്തുന്നാണ്.
undefined
ശ്രീലങ്ക-ഇന്ത്യ ലോകകപ്പ് മത്സരത്തിനിടെ 42-ാം ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ബൗണ്ടറിയിലേക്ക് പോയി. അപൂര്‍വ്വമായ നിമിഷം എന്നാണ് കമന്‍റേറ്റര്‍മാര്‍ ധോണിക്ക് സംഭവിച്ച പിഴവിനെ വിശേഷിപ്പിച്ചത്.
എന്നാല്‍, ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ബെെ റണ്‍സ് വഴങ്ങിയ വിക്കറ്റ് കീപ്പറാണ് ധോണി. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 റണ്‍സാണ് ധോണി വഴങ്ങിയത്. രണ്ടാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയയുടെ അലക്സ് ക്യാരി ആണ്. എന്നാല്‍, അത് ഒമ്പത് റണ്‍സ് മാത്രമാണ്.
ലോകകപ്പിലെ ആകെയുള്ള 71 ബെെകളില്‍ 24ഉം വഴങ്ങിയത് ധോണി തന്നെ. ഇതൊക്കെയാണെങ്കിലും ഗ്രൗണ്ടില്‍ ധോണിയുടെ ഇടപെടലുകള്‍ മൂലം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ലഭിക്കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. ശ്രീലങ്കയ്ക്കെതിരെ നാല് വിക്കറ്റുകളില്‍ പങ്കാളിയായി തന്‍റെ പ്രതിഭയ്ക്ക് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് താരം തെളിയിക്കുകയും ചെയ്തു.