ലോകകപ്പിനിടെ വാര്‍ണര്‍ക്ക് സൗഭാഗ്യവുമായി കുഞ്ഞ് അതിഥി

By Web Team  |  First Published Jul 1, 2019, 7:10 PM IST

ഇപ്പോള്‍ ലോകകപ്പിനിടെ മറ്റൊരു സൗഭാഗ്യം വാര്‍ണറെ തേടി വന്നിരിക്കുകയാണ്. അതും വെറുമൊരു ചെറിയ സന്തോഷമൊന്നുമല്ല വാര്‍ണര്‍ക്ക് ഉണ്ടായിരിക്കുന്നത്. താരത്തിന് മൂന്നാമതൊരു പെണ്‍കുഞ്ഞിന്‍റെ അച്ഛനായിരിക്കുകയാണ്


ലണ്ടന്‍: ഒരു വര്‍ഷത്തെ വിലക്കിന് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. എതിര്‍ ടീമുകളിലെ ബൗളര്‍മാര്‍ക്ക് പേടി സ്വപ്നമായി മാറിക്കഴിഞ്ഞ താരം ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായാണ് മുന്നേറുന്നത്. 516 റണ്‍സ് താരം ഇതിനകം നേടിക്കഴിഞ്ഞു.

എന്നാല്‍, ഇപ്പോള്‍ ലോകകപ്പിനിടെ മറ്റൊരു സൗഭാഗ്യം വാര്‍ണറെ തേടി വന്നിരിക്കുകയാണ്. അതും വെറുമൊരു ചെറിയ സന്തോഷമൊന്നുമല്ല വാര്‍ണര്‍ക്ക് ഉണ്ടായിരിക്കുന്നത്. താരം മൂന്നാമതൊരു പെണ്‍കുഞ്ഞിന്‍റെ അച്ഛനായിരിക്കുകയാണ്. കുഞ്ഞ് ജനിക്കുമ്പോള്‍ ഭര്‍ത്താവ് ഒപ്പം വേണമെന്ന് വാര്‍ണറുടെ ഭാര്യ  ക്യാൻഡിസിന് നിര്‍ബന്ധമായിരുന്നു.

 

അങ്ങനെ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറന്ന ഭര്‍ത്താവിനൊപ്പം ക്യാൻഡിസും ചേര്‍ന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ വാര്‍ണര്‍ തന്നെയാണ് കുഞ്ഞ് പിറന്ന കാര്യം ആരാധകരെ അറിയിച്ചത്. കുടുംബസമേതമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഇസ്‍ല റോസ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. 

click me!