കേറി പോകൂ ചതിയാ..വാര്‍ണറെ കൂവി വിളിച്ച് കാണികള്‍

By Web Team  |  First Published May 26, 2019, 8:41 AM IST

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തിന്റെ വിലക്കിന് ശേഷമാണ് വാര്‍ണറും, സ്മിത്തും ടീമില്‍ തിരികെ എത്തിയത്. 


ഹാംപഷെയര്‍ :ലോകകപ്പ് ഇംഗ്ലണ്ട് -ഓസ്‌ട്രേലിയ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിംഗ് ബാറ്റസ്മാനായ ഡേവിഡ് വാര്‍ണറെ കൂകി വിളിച്ച് കാണികള്‍. ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണിംഗ് ബാറ്റസ്മാനായ വാര്‍ണറെ കേറി പോകൂ ചതിയാ എന്ന് വിളിച്ചാണ് കാണികള്‍ കളിയാക്കിയതും കൂകിവിളിച്ചതും.  ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത വാര്‍ണര്‍ 55 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായി.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തിന്റെ വിലക്കിന് ശേഷമാണ് വാര്‍ണറും, സ്മിത്തും ടീമില്‍ തിരികെ എത്തിയത്. എന്നാല്‍ തിരികെ വന്ന വാര്‍ണറെയും, സ്മിത്തിനെയും നേരത്തെയും കാണികള്‍ കൂകിവിളിച്ചിരുന്നു. 

Latest Videos

ഓസ്‌ട്രേലിയയുടെ ലോകകപ്പ് ജേഴ്‌സസിയില്‍ നില്‍ക്കുന്ന വാര്‍ണറുടെ ചിത്രത്തില്‍ ചതിയനെന്ന് എഴുിതിച്ചേര്‍ത്ത് ഈ ചിത്രം ട്വീറ്റ് ചെയ്ത ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മിയും നേരത്തെയും രംഗത്തെത്തിയിരുന്നു.

click me!