ഡിവില്ലിയേഴ്‌സിനെ ടീമിലേക്ക് വിളിച്ചു, പക്ഷേ; വിവാദത്തില്‍ വിശദീകരണവുമായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക

By Web Team  |  First Published Jun 7, 2019, 1:41 PM IST

എബി ഡിവില്ലിയേഴ്‌സ് വിവാദത്തില്‍ വിശദീകരണവുമായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക. ഡിവില്ലിയേഴ്‌സിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ കുറ്റബോധമില്ലെന്ന് ടീം സെലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ലിന്‍ഡ സോണ്ടി പറഞ്ഞു.


ജൊഹന്നസ്ബര്‍ഗ്: എബി ഡിവില്ലിയേഴ്‌സ് വിവാദത്തില്‍ വിശദീകരണവുമായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക. ഡിവില്ലിയേഴ്‌സിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ കുറ്റബോധമില്ലെന്ന് ടീം സെലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ലിന്‍ഡ സോണ്ടി പറഞ്ഞു. നേരത്തെ, ലോകകപ്പ് ടീമില്‍ അംഗമാക്കണമെന്ന ഡിവില്ലിയേഴ്‌സിന്റെ അഭ്യര്‍ത്ഥന ടീം മാനേജ്മെന്റ് തള്ളിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക രംഗത്തെത്തിയത്. 

2018ല്‍ വിരമിക്കല്‍ തീരുമാനം മാറ്റണമെന്ന് ഡിവില്ലിയേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയോടും പാക്കിസ്ഥാനോടുമുള്ള ടൂര്‍ണമെന്റില്‍ കളിച്ച് സെലക്ഷന്‍ നേടാന്‍ ഒരു അവസരം നല്‍കാമെന്നും അറിയിച്ചു. പക്ഷേ ഡിവില്ലിയേഴ്‌സ് പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ട്വന്റി20 ലീഗുകളില്‍ കരാറിലേര്‍പ്പെടുകയായിരുന്നുവെന്നും സോണ്ടി വ്യക്തമാക്കി.

Latest Videos

ഡിവില്ലിയേഴ്‌സ് ലോകകപ്പ് ടീമില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനായി നായകന്‍ ഫാഫ് ഡുപ്ലസിസിനെയും പരിശീലകന്‍ ഓട്ടിസ് ഗിബ്സണെയും എബിഡി കണ്ടിരുന്നതായും ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂര്‍ണ ഫിറ്റ്നസും ഫോമും നിലനില്‍ക്കേ അപ്രതീക്ഷിതമായാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഡിവില്ലിയേഴ്‌സ് പാഡഴിച്ചത്.

click me!