പരിക്ക് അലട്ടുന്നു; ബംഗ്ലാ സൂപ്പര്‍ താരത്തിന് ആദ്യ മത്സരം നഷ്ടമായേക്കും

By Web Team  |  First Published Jun 1, 2019, 9:25 PM IST

നാളെ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി. അവരുടെ ഓപ്പണര്‍ തമീം ഇഖ്ബാലിന് ആദ്യ മത്സരം നഷ്ടമായേക്കും. പരിശീലനത്തിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റ താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.


ലണ്ടന്‍: നാളെ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി. അവരുടെ ഓപ്പണര്‍ തമീം ഇഖ്ബാലിന് ആദ്യ മത്സരം നഷ്ടമായേക്കും. പരിശീലനത്തിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റ താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ എക്‌സ്-റേയില്‍ പൊട്ടലൊന്നുമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. താരത്തിന് കളിക്കുമോ എന്നുള്ള കാര്യം നാളെ മാത്രമെ അറിയാന്‍ കഴിയൂ.

നേരത്തെ ഇന്ത്യക്കെതിരായ സന്നാഹ മത്സരവും തമീന് നഷ്ടമായിരുന്നു. കാല്‍ത്തുടയ്‌ക്കേറ്റ പരിക്കേറ്റ പരിക്കാണ് അന്ന് വിനയായത്. തമീം കളിച്ചില്ലെങ്കില്‍ ലിറ്റണ്‍ ദാസായിരിക്കും ബംഗ്ലാദേശ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസയ്ക്ക് പരിക്കേറ്റിരുന്നെങ്കിലും നാളെ കളിക്കുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

Latest Videos

click me!