തകര്‍പ്പന്‍ സെഞ്ചുറിയുമായി റോയ്; ബംഗ്ലാദേശിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ റണ്‍മല

By Web Team  |  First Published Jun 8, 2019, 6:55 PM IST

ജേസണ്‍ റോയിയുടെ തട്ടുപ്പൊളിപ്പന്‍ സെഞ്ചുറി മികവില്‍ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സ് നേടി.


കാര്‍ഡിഫ്: ജേസണ്‍ റോയിയുടെ തട്ടുപ്പൊളിപ്പന്‍ സെഞ്ചുറി മികവില്‍ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സ് നേടി. റോയ് (121 പന്തില്‍ 153), ജോണി ബെയര്‍സ്‌റ്റോ (50), ജോസ് ബട്‌ലര്‍ (64) എന്നിവരുടെ ഇന്നിങ്‌സാണ് ആതിഥേയര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിനായി മുഹമ്മദ് സെയ്ഫുദീന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അഞ്ച് സിക്‌സും 14 ഫോറും അടങ്ങുന്നതായിരുന്നു റോയിയുടെ ഇന്നിങ്‌സ്. 128 റണ്‍സ് കൂട്ടിച്ചേര്‍ത്ത് റോയ്-ബെയര്‍സ്‌റ്റോ സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ബംഗ്ലാദേശിന് നല്‍കിയത്. ബെയര്‍‌സ്റ്റോ മടങ്ങിയെങ്കിലും ജോ റൂട്ടു (21)മൊത്ത് നേടിയ 97 റണ്‍സും ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായി. റോയിയും റൂട്ടും അധികം വൈകാതെ മടങ്ങിയെങ്കിലും ബട്‌ലറും ഓയിന്‍ മോര്‍ഗനും (35) മധ്യനിരയില്‍ നിര്‍ണായക സംഭാവന നല്‍കി. 95 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മോര്‍ഗന്‍, ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് (6) എന്നിവരെ ഇംഗ്ലണ്ടിന് നഷ്ടമായി. 

Latest Videos

പിന്നീട് ക്രിസ് വോക്‌സ് (18), ലിയാം പ്ലങ്കറ്റ് (27) എന്നിവരാണ് ഇംഗ്ലണ്ടിനെ 380 കടത്തിയത്. സെയ്ഫുദീന്‍, മെഹ്ദി എന്നിവര്‍ക്ക് പുറമെ മഷ്‌റഫി മൊര്‍ത്താസ, മുസ്തഫിസുര്‍ റ്ഹമാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!