ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശ് മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തിട്ടുണ്ട്.
ഓവല്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശ് മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തിട്ടുണ്ട്. ഷാക്കിബ് അല്‍ ഹസന്‍ (60), മുശ്ഫിഖര്‍ റഹീം (63) എന്നിവരാണ് ക്രീസില്‍. തമീം ഇഖ്ബാല്‍ (16), സൗമ്യ സര്‍ക്കാര്‍ (42) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ക്രിസ് മോറിസ്, ആന്‍ഡിലെ ഫെഹ്‌ലുക്വായോ എന്നിവര്‍ക്കാണ് വിക്കറ്റ്.
ആദ്യ വിക്കറ്റില്‍ തമീം-സൗമ്യ സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഗിസോ റബാദ, ലുഗി എന്‍ഗിഡി, മോറിസ് എന്നിവര്‍ അടങ്ങുന്ന പേസ് നിരയ്‌ക്കെതിരെ ബംഗ്ലാ താരങ്ങള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഒമ്പതാം ഓവരില്‍ തമീമാണ് ആദ്യം പുറത്തായത്. സ്‌കോര്‍ 75ല്‍ നില്‍ക്കെ 12ാം ഓവറില്‍ സൗമ്യയും പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഒത്തുച്ചേര്‍ന്ന് ഷാക്കിബ്- മുഷ്ഫിഖര്‍ സഖ്യം ഇതുവരെ 121 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.