ലോകകപ്പിന് മുമ്പ് പാക്കിസ്ഥാന് അശുഭവാര്‍ത്ത; സൂപ്പര്‍ പേസര്‍ക്ക് ലോകകപ്പ് നഷ്ടമായേക്കും

By Web Team  |  First Published May 15, 2019, 12:12 PM IST

പാകിസ്ഥാന്‍റെ പ്രാഥമിക ലോകകപ്പ് ടീമില്‍ ആമിര്‍ ഇല്ലായിരുന്നെങ്കിലും അന്തിമ 15അംഗ ടീമില്‍ പേസറെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.


ലണ്ടന്‍: പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിറിന് ലോകകപ്പ് നഷ്ടമാകുമെന്ന് ആശങ്ക.ആമിറിന് ചിക്കന്‍പോക്സ് ആണെന്ന് പാക് ടീം വൃത്തങ്ങള്‍ വെളിപ്പെടുത്തി..
ഇംഗ്ലണ്ടിനെതിരായ ഇന്നലത്തെ മൂന്നാം ഏകദിനത്തില്‍ നിന്ന് ആമിറിനെ ഒഴിവാക്കിയിരുന്നു. രണ്ടാം ഏകദിനവും ആമിറിന് നഷ്ടമായിരുന്നു.ആമിര്‍ ടീമിനൊപ്പമില്ലെന്നും ലണ്ടനില്‍ കുടുംബത്തോടൊപ്പമാണെന്നും ആണ് വിവരം.

പാകിസ്ഥാന്‍റെ പ്രാഥമിക ലോകകപ്പ് ടീമില്‍ ആമിര്‍ ഇല്ലായിരുന്നെങ്കിലും അന്തിമ 15അംഗ ടീമില്‍ പേസറെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. 51 ഏകദിനങ്ങളില്‍ 60 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ആമിര്‍, പാകിസ്ഥാന്‍ ജയിച്ച ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടില്ല.

Latest Videos

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ അടക്കം വിക്കറ്റ് വീഴ്ത്തിയ ആമിറിനെ കോലിയും പ്രശംസിച്ചിരുന്നു. താന്‍ നേരിടാന്‍ ആഗ്രഹിക്കാത്ത ബൗളര്‍മാരിലൊരാളാണ് ആമിറെന്ന് കോലി പറഞ്ഞിരുന്നു.

click me!