ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ട പാക്കിസ്ഥാന്‍ ഒരു തകര്‍പ്പന്‍ തിരിച്ചുവരവാണ് കൊതിക്കുന്ന്. നാളെ ആതിഥേയരായ ഇംഗ്ലണ്ടാണ് പാക്കിസ്ഥാന്റെ എതിരാളി.
ലണ്ടന്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ട പാക്കിസ്ഥാന്‍ ഒരു തകര്‍പ്പന്‍ തിരിച്ചുവരവാണ് കൊതിക്കുന്ന്. നാളെ ആതിഥേയരായ ഇംഗ്ലണ്ടാണ് പാക്കിസ്ഥാന്റെ എതിരാളി. ലോകകപ്പിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന്‍ 4-0ത്തിന് പരാജയപ്പെട്ടിരുന്നു. പാക്കിസ്ഥാനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ബൗളിങ് കോച്ച് അസര്‍ മഹ്മൂദ്. വരും മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് മുന്‍താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മഹ്മൂദ് തുടര്‍ന്നു... ''നോട്ടിങ്ഹാമിലെ പിച്ചില്‍ ഇംഗ്ലണ്ട് 480/500 സ്‌കോര്‍ ചെയ്യുന്ന ക്രിക്കറ്റ് പ്രേമികള്‍ പറയുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് 300 പന്തുകള്‍ വേണം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍. എന്നാല്‍ പത്ത് മികച്ച പന്തുകള്‍ ചെയ്താല്‍ പാക്കിസ്ഥാന് ലോകകപ്പിലെക്ക് തിരിച്ചെത്താന്‍ സാധിക്കും. ഇംഗ്ലണ്ടിനെ 300ല്‍ താഴെയുള്ള സ്‌കോറില്‍ പുറത്താക്കാനുള്ള ശേഷി പാക്കിസ്ഥാനുണ്ട്.'' പാക്കിസ്ഥാന്‍ ടീമിന്റെ പരിശീലനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഹ്മൂദ്.
ഞങ്ങള്‍ കഴിഞ്ഞ 11 മത്സരങ്ങള്‍ പരാജയപ്പെട്ടു. ഞങ്ങള്‍ ഒരു വിജയത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. അതിന് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. ഈ ടീമിന് തിരിച്ചുവരാനുള്ള ശേഷിയുണ്ട്.