വിന്‍ഡീസിനെ വീഴ്ത്തി; ഓസീസിന് തുടര്‍ച്ചയായ രണ്ടാം ജയം

By Web Team  |  First Published Jun 6, 2019, 11:15 PM IST

ലോകകപ്പില്‍ ഓസീസിന് തുടര്‍ച്ചായ രണ്ടാം മത്സരത്തിലും ജയം. പാക്കിസ്ഥാനെ തോല്‍പ്പിച്ചെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ 15 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ് ആരംഭിച്ച ഓസീസ് 49 ഓവറില്‍ 288ന് എല്ലാവരും പുറത്തായി.


നോട്ടിങ്ഹാം: ലോകകപ്പില്‍ ഓസീസിന് തുടര്‍ച്ചായ രണ്ടാം മത്സരത്തിലും ജയം. പാക്കിസ്ഥാനെ തോല്‍പ്പിച്ചെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ 15 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ് ആരംഭിച്ച ഓസീസ് 49 ഓവറില്‍ 288ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുക്കാനാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഈ ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. 

Latest Videos

undefined

ഷായ് ഹോപ്പ് (68), ജേസണ്‍ ഹോള്‍ഡര്‍ (51) നിക്കോളാസ് പൂരന്‍ (40) എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് അല്‍പം പ്രതീക്ഷയെങ്കിലും നല്‍കിയത്. എന്നാല്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ക്രിസ് ഗെയ്ല്‍ (21), എവിന്‍ ലൂയിസ് (1), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (21), ആന്ദ്രേ റസ്സല്‍ (15), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (16), ഷെല്‍ഡണ്‍ കോട്ട്‌റെല്‍ (1) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ആഷ്‌ലി നഴ്‌സ് (19), ഒഷാനെ തോമസ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. സ്റ്റാര്‍ക്കിന് പുറമെ പാറ്റ് കമ്മിന്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് തകര്‍പ്പന്‍ തിരിച്ചുവരവാണ് ഓസീസ് നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 49 ഓവറില്‍ 288 റണ്‍സെടുത്ത് എല്ലാവരും പുറത്താവുകയായിരുന്നു. വാലറ്റക്കാരന്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെയും (60 പന്തില്‍ 92) മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (73)യും അര്‍ധ സെഞ്ചുറിയാണ് ഓസീസിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. വിന്‍ഡീസിന് വേണ്ടി കാര്‍ലോസ് ബ്രാത്‌വെയ്റ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഒരു ഘട്ടത്തില്‍ നാലിന് 38 എന്ന നിലയിലായിരുന്നു ഓസീസ്. പിന്നീട് അഞ്ചിന് 79 എന്ന നിലയിലേക്ക് വീണു. എന്നാല്‍ സ്മിത്ത്- കോള്‍ട്ടര്‍ നൈല്‍ സഖ്യം നേടിയ 102 റണ്‍സിന്റെ കൂട്ടുക്കെട്ട് ഓസീസിന്റെ രക്ഷയ്‌ക്കെത്തി. 103 പന്തില്‍ ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. കോള്‍ട്ടര്‍ നൈല്‍ എട്ട് ഫോറും നാല് സിക്‌സും നേടി. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി 45 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തു.

ഡേവിഡ് വാര്‍ണര്‍ (3), ആരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ ഖവാജ (13), ഗ്ലെന്‍ മാക്‌സവെല്‍ (0), മാര്‍കസ് സ്റ്റോയിനിസ് (19), പാറ്റ് കമ്മിന്‍സ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (8) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ആഡം സാംപ (0) പുറത്താവാതെ നിന്നു. ബ്രാത്‌വെയ്റ്റിന് പുറമെ ഒഷാനെ തോമസ്, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ആന്ദ്രേ റസ്സല്‍, എന്നിവര്‍ വിന്‍ഡീസിന് വേണ്ടി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഹോള്‍ഡര്‍ക്ക് ഒരു വിക്കറ്റുണ്ട്.

click me!