അപൂര്‍വ റെക്കോഡിന് ഉടമയായി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് റസല്‍ പുതിയ റെക്കോഡ് കുറിച്ചത്. ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി മാറിയിരിക്കുകയാണ് റസല്‍.
നോട്ടിംഗ്ഹാം: അപൂര്‍വ റെക്കോഡിന് ഉടമയായി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് റസല്‍ പുതിയ റെക്കോഡ് കുറിച്ചത്. ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി മാറിയിരിക്കുകയാണ് റസല്‍. മുന്‍ ന്യൂസിലന്‍ഡ് താരം ലൂക്ക് റോഞ്ചിയുടെ നേട്ടമാണ് റസല്‍ പഴങ്കഥയാക്കിയത്. 767 പന്തുകളില്‍ നിന്നാണ് റസല്‍ 1000 റണ്‍സ് തികച്ചത്.
ഓസീസിനെതിരെ 15 റണ്‍സിനാണ് വിന്‍ഡീസ് പരാജയപ്പെട്ടത്. ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച റസല്‍ 11 പന്തുകളില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 15 റണ്‍സെടുത്താണ് മടങ്ങിയത്. ശ്രദ്ധയോടെ കളിക്കേണ്ട സാഹചര്യത്തില്‍ ആക്രമച്ച് കളിക്കാന്‍ മുതര്‍ന്നതാണ് റസലിന് വിനയായത്.