ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ നിര്‍ണായക നീക്കവുമായി ഐസിസി

By Web Team  |  First Published May 15, 2019, 12:20 PM IST

സന്നാഹമത്സരങ്ങള്‍ മുതല്‍ ഫൈനല്‍ വരെ ഉദ്യോഗസ്ഥര്‍, ടീമിനൊപ്പമുണ്ടാകും. ഇവര്‍ ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കുകയും പരിശീലന വേദികളിലേക്ക്
അടക്കം താരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുമെന്നും ഐസിസി അറിയിച്ചു.


ലണ്ടന്‍: ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ കര്‍ശന നടപടികളുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ലോകകപ്പില്‍ മത്സരിക്കുന്ന 10 ടീമുകള്‍ക്കൊപ്പവും , അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരമായുണ്ടാകുമെന്ന് ഐസിസി വ്യക്തമാക്കി.

സന്നാഹമത്സരങ്ങള്‍ മുതല്‍ ഫൈനല്‍ വരെ ഉദ്യോഗസ്ഥര്‍, ടീമിനൊപ്പമുണ്ടാകും. ഇവര്‍ ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കുകയും പരിശീലന വേദികളിലേക്ക്
അടക്കം താരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുമെന്നും ഐസിസി അറിയിച്ചു. ആദ്യമായാണ് ഐസിസി ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. മുമ്പ് മത്സരം നടക്കുന്ന വേദികളിലായിരുന്നു ഐസിസിയുടെ അഴിമതിവിരുദ്ധ സമിതി പ്രതിനിധിയുണ്ടാവുക.

Latest Videos

എന്നാല്‍ ടീമുകള്‍ക്കൊപ്പം സ്ഥിരം പ്രതിനിധിയെ അയക്കുന്നതോടെ കളിക്കാര്‍ക്ക് ആശയവിനിമയം നടത്താന്‍ കൂടുതല്‍ സൗകര്യമാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍.വാതുവയ്പ്പ് മാഫിയയുടെ പ്രതിനിധികള്‍, താരങ്ങളെ സമീപിക്കാതിരിക്കാനായാണ് മുന്‍കരുതല്‍ എടുക്കുന്നതെന്നും ഐസിസി വ്യക്തമാക്കി.

click me!