അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് ഷഫീഖ് സ്റ്റാനിക്‌സായ്ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പാക്കിസ്ഥാന്‍ ഏറെ പഠിക്കാനുണ്ടെന്നായിരുന്നു സ്റ്റാനിക്‌സായ് പറഞ്ഞത്.
ലണ്ടന്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് ഷഫീഖ് സ്റ്റാനിക്‌സായ്ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പാക്കിസ്ഥാന്‍ ഏറെ പഠിക്കാനുണ്ടെന്നായിരുന്നു സ്റ്റാനിക്‌സായ് പറഞ്ഞത്. എന്നാല്‍ അടുത്തിടെ പുറത്തുവിട്ട ട്വിറ്റര്‍ വീഡിയോയില്‍ കടുത്ത മറുപടി നല്‍കിയിരിക്കുകയാണ് അക്തര്‍.
അക്തര്‍ വീഡിയോയില്‍ പറയുന്നതിങ്ങനെ... ''അഫ്ഗാന്‍ താരങ്ങള്‍ പാക്കിസ്ഥാനില്‍ വന്ന് കളിച്ചിരുന്ന സമയമുണ്ടായിരുന്നു. അഫ്ഗാന്‍ ടീമില്‍ ഇപ്പോള്‍ കളിക്കുന്ന താരങ്ങളെ പരിശോധിച്ചാല്‍ പെഷവാറിലെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്താന്‍ സാധിച്ചേക്കും. എന്നാലിപ്പോള്‍ അവര്‍ക്ക് ഇന്ത്യയില്‍ രണ്ട് ഹോഗ്രൗണ്ടുകളുണ്ട്. ഇപ്പോള്‍ മികച്ച ടീമുകളില്‍ ഒന്നായി അവര്‍. എന്നാല്‍, ഇന്ത്യയില്‍ നിന്ന് പക്വത മാത്രം സ്വന്തമാക്കാന്‍ അഫ്ഗാനിസ്ഥാന്‍ മറന്നുപോയി.'' അക്തര്‍ വ്യക്തമാക്കി.
Shoaib Akhtar's message for Afghanistan and their cricket board ahead of clash with Pakistan. pic.twitter.com/cNynasUWbc
— Ashar Jawad (@AsharJawad)
നിലവില്‍ ലോകകപ്പില്‍ ആറാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. ഇന്ന് അഫ്ഗാനിസ്ഥാനേയും വരുന്ന മത്സരത്തില്‍ ബംഗ്ലാദേശിനേയും തോല്‍പ്പിച്ചാല്‍ മാത്രമെ അവര്‍ സെമി ഫൈനലില്‍ എന്തെങ്കിലും സാധ്യതയുണ്ടാവൂ. മാത്രമല്ല മറ്റു ടീമുകളുടെ മത്സരഫലവും നോക്കേണ്ടതുണ്ട്.