ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ തകര്‍ന്നു

By Web Team  |  First Published May 27, 2019, 6:05 PM IST

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 160ന് പുറത്ത്. മൂന്ന് വിക്കറ്റ് വീതം നേടിയ ജോഫ്ര ആര്‍ച്ചര്‍, ജോ റൂട്ട് എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്.


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 160ന് പുറത്ത്. മൂന്ന് വിക്കറ്റ് വീതം നേടിയ ജോഫ്ര ആര്‍ച്ചര്‍, ജോ റൂട്ട് എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് തുണയായത് മുഹമ്മദ് നബിയുടെ 44 റണ്‍സാണ്. നൂര്‍ അലി സദ്രാന്‍ 30 റണ്‍സെടുത്തു.

സ്ഥിരം ഓപ്പണര്‍ മുഹമ്മദ് ഷെഹ്‌സാദ് ഇല്ലാതെയാണ് അഫ്ഗാന്‍ കളിക്കാനിറങ്ങിയത്. ഹസ്രത്തുള്ള സസൈ (11), റഹ്മത്ത് ഷാ (3), ഹഷ്മത്തുള്ള ഷഹീദി (19), അസ്ഗര്‍ അഫ്ഗാന്‍ (10), ഗുല്‍ബാദിന്‍ നെയ്ബ് (14), നജീബുള്ള സദ്രാന്‍ (1), റാഷിദ് ഖാന്‍ (0), അഫ്താബ് ആലം (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ദ്വാളത് സദ്രാന്‍ (20) പുറത്താവാതെ നിന്നു.

Latest Videos

ആര്‍ച്ചര്‍ക്കും റൂട്ടിനും പുറമെ ബെന്‍ സ്റ്റോക്‌സ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!